Latest NewsNewsInternational

വിമാനം തകര്‍ന്നു വീണു; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് മരണം

ഒട്ടാവ: ചെറു വിമാനം തകര്‍ന്ന് വീണ് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. ബുധനാഴ്ച രാത്രിയിലാണ് അപകടം. ടൊറന്റോ ബട്ടണ്‍വില്ലെ മുന്‍സിപ്പല്‍ വിമാനത്താവളത്തില്‍ നിന്ന് കിംഗ്സ്റ്റണിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്രീക്ക് ഫോര്‍ഡ് റോഡിലുള്ള മരങ്ങള്‍ നിറഞ്ഞ പ്രദേശത്താണ് പിപ്പെര്‍ പിഎ -32 ആര്‍ എന്ന വിമാനം തകര്‍ന്ന് വീണത്. പൂര്‍ണമായും കത്തി കരിഞ്ഞ നിലയിലാണ് വിമാനം കണ്ടെത്തിയത്. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേരാണ് മരിച്ചതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. മരണപ്പെട്ടവരില്‍ അഞ്ച് പേര്‍ അമേരിക്കന്‍ പൗരന്മാരാണ്. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button