KeralaLatest NewsNews

ഒരു കുടുംബത്തിലെ മൂന്നു പേര്‍ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

കോട്ടയം: ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനത്ത് ആണ് സംഭവം. പൊന്‍പുഴയില്‍ മുല്ലശേരി തങ്കപ്പന്‍ നായര്‍ (71), ഭാര്യ സരസമ്മ (65), മകന്‍ രാജീവ് (35) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടിപ്പര്‍ ലോറി ഡ്രൈവറും പെയിന്റിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്. രാവിലെ ടിപ്പറില്‍ ജോലിയ്ക്ക് രാജീവ് എത്താതെ വന്നതിനെ തുടര്‍ന്നു തിരക്കിയെത്തിയ സുഹൃത്താണ് വീടിനുള്ളില്‍ മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് വീട് തുറന്ന് അകത്തു കയറിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button