Latest NewsNewsIndia

ഇന്ത്യക്കാരനായ ഫേസ്ബുക്ക് കാമുകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി മലേഷ്യന്‍ യുവതി

തേനി•വിവാഹാഭ്യര്‍ഥന നിരസിച്ച ഇന്ത്യക്കാരനായ ഫേസ്ബുക്ക് കാമുകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി മലേഷ്യന്‍ യുവതി. ബംഗളൂരുവിലെ ഐടി എന്‍ജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ.അശോക് കുമാറിനെ കൊല്ലാനായാണ് ക്വാലാലംപുര്‍ ഇസ്താബാഗ് സ്വദേശിനി വിഗ്‌നേശ്വരി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി നല്‍കിയത്.

ക്വട്ടേഷന്‍ നടപ്പാക്കാനെത്തിയ 9 സംഘത്തെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു . പിടിയിലായവര്‍ എല്ലാം തമിഴ്‌നാട്‌ സ്വദേശികളാണ്. ഫേസ്ബുക്ക് വഴിയാണ് അശോകിനെ കൊല്ലാന്‍ വിഗ്‌നേശ്വരി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് സംഘം പൊലീസിനോട് പറഞ്ഞു. ഇതിന്റെ അഡ്വാന്‍സായി ഒരു ലക്ഷം യുവതി സംഘത്തിന് കൈമാറി. സംഭവത്തില്‍ യുവതിക്കെതിരെ കൂടുതല്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു

ഫേസ്ബുക്ക് വഴിയാണ് വഴിയാണ് അശോകും വിഗ്‌നേശ്വരിയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് കഴിഞ്ഞദിവസം യുവതി അശോകിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അശോക് വിവാഹഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച വിഗ്‌നേശ്വരി തേനിയിലെത്തി വീണ്ടും വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും അശോക് വിസ്സമതിക്കുകയായിരുന്നു. തുടര്‍ന്ന് അശോകിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി സ്വദേശത്തേക്ക് മടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button