KeralaLatest NewsNews

അപകടം: തൃശൂരിൽ രണ്ട് വാഹനാപകടങ്ങളിൽ മരണം നാലായി

തൃശൂർ: തൃശൂരിൽ പുലർച്ചെ രണ്ട് വാഹനാപകടങ്ങളിലായി മരണം നാലായി. പെരിഞ്ഞനം പഞ്ചായത്തോഫീസിന് സമീപം ദേശീയ പാതയിൽ സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. പെരിഞ്ഞനത്തെ അപകടത്തിൽ ആലുവ സ്വദേശികളായ പയ്യേപ്പുള്ളി വീട്ടിൽ അജീഷിന്റെ മകൻ ശ്രീമോൻ (15), ദിൽജിത്ത് (20) എന്നിവരാണ് മരിച്ചത്. പീച്ചി വാണിയംപാറയിൽ കാർ നിയന്ത്രണം വിട്ടു കുളത്തിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു.

വാണിയംപാറയിൽ ഉണ്ടായ അപകടത്തിൽ എറണാകുളം സ്വദേശികളായ ബെന്നി ജോർജ്, ഭാര്യ ഷീല എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ബെന്നി ജോർജ് ആശുപത്രിയിൽവെച്ചും ഷീല സംഭവസ്ഥലത്തുവെച്ചുമാണ് മരിച്ചത്.

ALSO READ: പൊലീസുകാരന്റെ ലാത്തിയേറ്: ബൈക്ക് യാത്രക്കാരന്റെ അപകടത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കാർ ഓടിച്ചിരുന്ന ശശി കർത്തയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിൽ റോട്ടറി മീറ്റിങ്ങ് കഴിഞ്ഞ് കൊച്ചിയിലേക്ക് പോകുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button