Latest NewsIndia

മഹാരാഷ്‌ട്ര വിശ്വാസവോട്ട്: സിപിഎം എംഎൽഎയും ഒവൈസിയുടെ പാർട്ടി എംഎൽഎമാരും വിട്ടുനിന്നു

മുംബൈ : മഹാരാഷ്ട്ര നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിന്നും സിപിഎം എംഎൽഎ ഉൾപ്പെടെ വിട്ടു നിന്നത് നാല് എംഎല്‍എമാര്‍. സിപിഐ എമ്മിന്റെ വിനോദ് നികോളെ, എംഎന്‍എസ് എംഎല്‍എ പ്രമോദ് പട്ടീല്‍, എഐഎംഐഎം എംഎല്‍എമാരായ മുഹമ്മദ് ഇസ്മയില്‍ അബ്ദുള്‍ ഖാലിദ്, ഷാ ഫാറുഖ് അന്‍വര്‍ എന്നിവരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.സഖ്യസര്‍ക്കാരിന് പിന്തുണ നല്‍കുന്ന എംഎല്‍എമാരിലൊരാളായി ഗവര്‍ണര്‍ ഇറക്കിയ കത്തില്‍ സിപിഐ എമ്മിന്റെ പേരും ഉള്‍പ്പെട്ടിരുന്നു.

മൃഗഡോക്ടറെ വലിച്ചിഴച്ച്‌ കൊണ്ടുപോയി വിസ്‌കി കലര്‍ത്തിയ സോഫ്റ്റ് ഡ്രിങ്ക്‌സ് നിര്‍ബന്ധിച്ച്‌ കഴിപ്പിച്ചു; തലയുടെ പിന്നിലടിച്ച്‌ അര്‍ദ്ധബോധാവസ്ഥയില്‍ എത്തിയപ്പോള്‍ മാറി മാറി ബലാല്‍സംഗം ചെയ്തു: പ്രതികളുടെ വെളിപ്പെടുത്തലിൽ വിറങ്ങലിച്ച് പോലീസ്

എന്നാല്‍ ആ കത്ത് തെറ്റാണെന്നും സിപിഐ എം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സര്‍ക്കാരിന് സിപിഐ എം പിന്തുണ നല്‍കില്ലെന്ന് വിനോദ് നിക്കോളെ എംഎല്‍എയും പാര്‍ടി സംസ്ഥാന കമ്മിറ്റിയും നേരത്തെ വ്യക്തമാക്കിയിരുന്നു. സഖ്യം വിളിച്ചുചേര്‍ത്ത ഒരു മീറ്റിങ്ങുകളിലും സിപിഐ എം പങ്കെടുത്തിട്ടില്ല.

shortlink

Post Your Comments


Back to top button