KeralaLatest NewsIndia

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസിന്റെ മിന്നൽ റെയ്ഡ്: വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

പിന്നിലെ ഗേറ്റിലുടെ കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്. റെയ്ഡിൽ അഞ്ചു വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം .ഹോസ്റ്റലിലെ മുന്നിലെ ഗേറ്റിലുടെയും പിന്നിലെ ഗേറ്റിലുടെയും ഒരേ സമയം പോലീസ് സംഘം റെയ്ഡിന് എത്തുകയായിരുന്നു. പിന്നിലെ ഗേറ്റിലുടെ കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് നടന്ന കെഎസ്‌യു-എസ്‌എഫ്‌ഐ സംഘര്‍ഷത്തില്‍ 15 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബുധനാഴ്ച നിതിൻ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ കോളേജിൽ കെഎസ്‌യു പ്രതിഷേധം ഉണ്ടായിരുന്നു.

എസ്.എഫ്.ഐ. തീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയായി മാറിയിരിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എം.പി

എസ്‌എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും യൂണിവേഴ്‌സിറ്റി കോളേജ് ചെയര്‍മാനുമായിരുന്ന എംആര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നിതിന്റെ നേരെയുള്ള ആക്രമണം. ഇതിന്റെ പേരിൽ വലിയ സംഘർഷമാണ് യൂണിവേഴ്സിറ്റി കോളേജിൽ അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button