Latest NewsNewsBusiness

‘രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനി ഫ്‌ളിപ്കാര്‍ട്ട് ചരിത്രം കുറിയ്ക്കാനൊരുങ്ങുന്നു : അഞ്ച് ദിവസത്തെ ബിഗ് ഷോപ്പിംഗ് ഡേയ്‌സ്

മുംബൈ : രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനി ഫ്‌ലിപ്കാര്‍ട്ട് ചരിത്രം കുറിയ്ക്കാനൊരുങ്ങുന്നു. ഡിസംബര്‍ 1 മുതല്‍ 5 വരെ അഞ്ച് ദിവസത്തെ ബിഗ് ഷോപ്പിംഗ് ഡേയ്‌സ്. ഇന്നു മുതല്‍ ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ മറ്റൊരു വലിയ വില്‍പനയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ട് ഒരുങ്ങുന്നത്. ‘ബിഗ് ഷോപ്പിങ് ഡെയ്‌സ് ‘ വില്‍പനയില്‍ മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്.

read also : മികച്ച ഓഫറുകളുമായി വീണ്ടും ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയില്‍ അവതരിപ്പിക്കാനൊരുങ്ങി ഫ്‌ളിപ്കാർട്ട്

മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ, കംപ്യൂട്ടര്‍, ഹോം അപ്ലിയന്‍സ്, ഫേഷന്‍ എന്നിവ ഓഫര്‍ വിലയ്ക്ക് ലഭിക്കും. ഡിസ്‌കൗണ്ടിന് പുറമെ എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവും നല്‍കുന്നുണ്ട്. ബിഗ് ഷോപ്പിങ് ഡെയ്സ് വില്‍പനയ്ക്കിടെ സ്മാര്‍ട്ട്ഫോണുകളും മറ്റ് ഇനങ്ങളും വാങ്ങുന്നതിന് ഫ്‌ലിപ്പ്കാര്‍ട്ട് വന്‍ കിഴിവ് നല്‍കുന്നുണ്ട്.

ഐഫോണ്‍ 7: 30,000 രൂപയില്‍ താഴെയുള്ള ഒരു ഐഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഫ്‌ലിപ്പ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ഐഫോണ്‍ 7 ന്റെ 32 ജിബി വേരിയന്റ് ആണ്. വിപണിയില്‍ 29,900 രൂപയ്ക്ക് ലഭ്യമായ ഫോണ്‍ ഫ്‌ലിപ്കാര്‍ട്ടില്‍ 24,999 രൂപയ്ക്ക് ലഭ്യമാകും.

ഗൂഗിള്‍ പിക്‌സല്‍ 3 എ: ഗൂഗിളിന്റെ ബജറ്റ് സ്മാര്‍ട് ഫോണ്‍ പിക്സല്‍ 3 എ 39,999 രൂപയ്ക്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ ഫോണ്‍ ഇപ്പോള്‍ 34,999 രൂപയ്ക്ക് ലഭിക്കും. 44,999 രൂപയ്ക്ക് ഇന്ത്യയില്‍ വിപണിയിലെത്തിയ പിക്‌സല്‍ 3 എ എക്‌സ് എല്‍ 39,999 രൂപയ്ക്കും ലഭിക്കും.

ഓണര്‍ 8 സി: വില്‍പന സീസണില്‍ വലിയ വില കുറച്ച മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ ഓണര്‍ 8 സി ആണ്. ഈ വര്‍ഷം ആദ്യം 4 ജിബി റാമിനും 32 ജിബി സ്റ്റോറേജ് വേരിയന്റിനും 10,999 രൂപയായി കുറച്ചിരുന്നു. ഇപ്പോള്‍ ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 7,999 രൂപയാണ് വില.

ഒപ്പോ എഫ്11 പ്രോ: ഇന്ത്യയില്‍ 24,990 രൂപയ്ക്ക് വിപണിയിലെത്തിയ ഫോണാണ് ഒപ്പോ എഫ്11 പ്രോ. ഈ ഫോണ്‍ ഇപ്പോള്‍ 12,990 രൂപയ്ക്ക് ഓഫര്‍ വിലയ്ക്ക് ലഭിക്കും. അതായത് പകുതി വിലയ്ക്കാണ് നല്‍കുന്നതെന്ന് ചുരുക്കം.

അസൂസ് സെന്‍ഫോണ്‍ 5 ഇസെഡ്: ഈ വര്‍ഷം ആദ്യമാണ് അസൂസ് സെന്‍ഫോണ്‍ 5 ഇസിന്റെ വില കുറച്ചത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ഡിവൈസിന്റെ അടിസ്ഥാന വേരിയന്റ് വില 24,999 രൂപയാണ്. എന്നാല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ഇത് 18,999 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button