Latest NewsNewsIndia

പുതുക്കിയ എയര്‍ടെല്‍ പ്ലാനുകള്‍ കാണാം: ദിവസം 50 പൈസ മുതല്‍ 2.85 രൂപ വരെ വര്‍ധന

 

ന്യൂഡല്‍ഹി•രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. 42 ശതമാനം വരെയാണ് വര്‍ധന. വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന് പുറമേ എയര്‍ടെലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസം 50 പൈസ മുതല്‍ 2.85 രൂപ വരെ വര്‍ധനയാണ് എയര്‍ടെല്‍ പ്ലാനുകളില്‍ വരുന്നത്. ചൊവ്വാഴ്ച അര്‍ദ്ധരാതി മുതല്‍ പുതിക്കിയ നിരക്കുകള്‍ നിലവില്‍ വരും.

എയർടെലിൽ നിന്ന് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് പരിധിയില്ലാത്ത കോളിംഗിൽ ന്യായമായ ഉപയോഗ-നയം (FUP) ബാധകമാകുമെന്നും എയർടെൽ പ്രസ്താവനയില്‍ പറഞ്ഞു. FUP പരിധിക്ക് പുറത്തുള്ള എല്ലാ കോളുകൾക്കും 6 പൈസ / മിനിറ്റിന് നിരക്ക് ഈടാക്കും.

പുതുക്കിയ എയര്‍ടെല്‍ പ്ലാനുകള്‍ കാണാം

രൂപ 19 പ്ലാന്‍ – പരിധിയില്ലാത്ത കോളുകള്‍, 100 എസ്.എം.എസ്, 150 എം.ബി ഡാറ്റ, രണ്ട് ദിവസം വാലിഡിറ്റി.

രൂപ 49 പ്ലാന്‍ – 38.52 രൂപ ടോക് ടൈം, 100 എം.ബി ഡാറ്റ, 28 ദിവസം വാലിഡിറ്റി.രൂപ 298 പ്ലാന്‍ – പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 100 എസ്.എം.എസ്, പ്രതിദിനം 2 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി

രൂപ 79 പ്ലാന്‍ – 63.95 രൂപ ടോക് ടൈം, 200 എം.ബി ഡാറ്റ, 28 ദിവസം വാലിഡിറ്റി.

രൂപ 148 പ്ലാന്‍ – പരിധിയില്ലാത്ത കോളുകള്‍, 300 എസ്.എം.എസ്, 2 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി.

രൂപ 248 പ്ലാന്‍ – പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 100 എസ്.എം.എസ്, പ്രതിദിനം 1.5 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി.

രൂപ 298 പ്ലാന്‍ – പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 100 എസ്.എം.എസ്, പ്രതിദിനം 2 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി.

രൂപ 598 പ്ലാന്‍ – പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 100 എസ്.എം.എസ്, പ്രതിദിനം 1.5 ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റി.

രൂപ 698 പ്ലാന്‍ – പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 100 എസ്.എം.എസ്, പ്രതിദിനം 2 ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റി.

രൂപ 1498 പ്ലാന്‍ – പരിധിയില്ലാത്ത കോളുകള്‍, 3,600 എസ്.എം.എസ്, 24 ജിബി ഡാറ്റ, 365 ദിവസം വാലിഡിറ്റി.

രൂപ 2398 പ്ലാന്‍ – പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 100 എസ്.എം.എസ്, പ്രതിദിനം 2 ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റി.

മേല്‍പ്പറഞ്ഞ പ്ലാനുകളില്‍ എയർടെലിൽ നിന്ന് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് പരിധിയില്ലാത്ത കോളിംഗിൽ ന്യായമായ ഉപയോഗ-നയം (FUP) ബാധകമാണ്. FUP പരിധിക്ക് പുറത്തുള്ള എല്ലാ കോളുകൾക്കും 6 പൈസ / മിനിറ്റിന് നിരക്ക് ഈടാക്കും.

റിലയന്‍സ് ജിയോയും ഡിസംബര്‍ 6 മുതല്‍ നിരക്കുകളില്‍ 40% വരെ വര്‍ധന വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Post Your Comments


Back to top button