KeralaLatest NewsNews

16 വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം : 95 പേര്‍ പഠനം ഉപേക്ഷിച്ചു

കോട്ടയം : അധ്യാപകന്‍ 16 വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം, പ്രധാന അധ്യാപകന്‍ വിദ്യാര്‍ത്ികളെ ഭീഷണിപ്പെടുത്തുന്നു. ഇതേതുടര്‍ന്ന് 95 പേര്‍ പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചു. രക്ഷിതാക്കള്‍ക്കും ഭീഷണി കത്തുകള്‍ ലഭിച്ചു.

ഒക്ടോബര്‍ 16ആം തിയ്യതിയാണ് കോട്ടയത്തെ സ്‌കൂളിലെ സംഗീത അധ്യാപകനായ നരേന്ദ്രബാബു ലൈംഗികചൂഷണം നടത്തുന്നതായി വിദ്യാര്‍ഥിനികള്‍ പരാതി ഉന്നയിക്കുന്നത്. സ്റ്റുഡന്റ്‌സ് കൌണ്‍സിലറോടാണ് ആദ്യം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയെടുക്കാനോ പരാതി പൊലീസിന് കൈമാറാനോ ഇവര്‍ തയ്യാറായില്ല. പരാതി ഒതുക്കി തീര്‍ക്കാനാണ് പ്രധാന അധ്യാപകന്‍ അടക്കമുള്ള ചില അധ്യാപകര്‍ ശ്രമിച്ചത്. എന്നാല്‍ രക്ഷിതാക്കള്‍ ഇടപ്പെട്ടതോടെ കഴിഞ്ഞ മാസം 29ന് പൊലീസ് കേസ് എടുത്തു. തുടര്‍ന്ന് ഈ അധ്യാപകനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read Also : തങ്ങളെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു : കൗണ്‍സിലിങില്‍ പൊട്ടിക്കരഞ്ഞ് വിദ്യാര്‍ത്ഥിനികള്‍

എന്നാല്‍ പിന്നീട് പരാതി നല്‍കിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥികളും മാതാപിതാക്കളും പറയുന്നത്. അറസ്റ്റിലായ അധ്യാപകനെ പിന്തുണക്കുന്ന അധ്യാപകര്‍ വിദ്യാര്‍ഥികളെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയ സാഹചര്യത്തില്‍ 95 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച് ഊരുകളിലേക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button