Latest NewsNewsIndia

സിയാച്ചിനിൽ സൈനിക ക്യാമ്പിന് മുകളിലേയ്ക്ക് മഞ്ഞുമലയിടിഞ്ഞു വീണു; രണ്ടു സൈനികർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കാശ്മീരിലെ സിയാച്ചിനിൽ സൈനിക ക്യാമ്പിന് മുകളിലേയ്ക്ക് മഞ്ഞുമലയിടിഞ്ഞു വീണ് രണ്ടു സൈനികർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ രക്ഷാസംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ഹെലി കോപ്ടറിൽ പുറത്തെത്തിച്ചു.

ALSO READ: മഹാരാഷ്ട്രയിൽ രണ്ട് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു

മെഡിക്കൽ സംഘം നന്നേ പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമുദ്രനിരപ്പിൽ നിന്ന് 18,000 അടി ഉയരത്തിലുള്ള തെക്കൻ സിയാച്ചിൻ മലനിരകളിലാണ് അപകടം നടന്നത്. എട്ടംഗ പട്രോളിംഗ് സംഘമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസവും കാശ്മീരിലെ സിയാച്ചിനിൽ മഞ്ഞ് മലയിടിഞ്ഞ് ആറ് സൈനികർ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button