Latest NewsNewsSaudi ArabiaGulf

വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന തസ്തികയില്‍ ജോലി : 41 പ്രവാസികള്‍ അറസ്റ്റില്‍

റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന തസ്തികയില്‍ ജോലി ചെയ്തതിന് 41 പ്രവാസികള്‍ അറസ്റ്റിലായി. സ്വദേശി പൗരന്മാര്‍ക്ക് വേണ്ടി സംവരണം ചെയ്തിരുന്ന തസ്തികകളില്‍ ജോലി ചെയ്ത വിദേശികളാണ് പിടിയിലായത്. റിയാദില്‍ മൊബൈല്‍ ഫോണ്‍ വില്‍പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 41 വിദേശി തൊഴിലാളികള്‍ പിടിയിലായത്.

Read Also : നിരവധി പ്രവാസികള്‍ അറസ്റ്റില്‍

തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ റിയാദിലെ പ്രധാന മൊബൈല്‍ ഫോണ്‍ വിപണിയായ മുര്‍സലാത്തിലാണ് പരിശോധന നടത്തിയത്. ഇവിടുത്തെ പ്രധാന മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടി സമുച്ചയത്തില്‍ സ്വദേശികള്‍ക്ക് സംവരണം ചെയ്ത മൊബൈല്‍ ഫോണ്‍ വില്‍പന, റിപ്പയറിങ് ജോലികളിലേര്‍പ്പെട്ട വിദേശികളെ ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു.

പൊലീസിന്റെ സഹായത്തോടെ സമീപത്തെ മറ്റ് കടകളിലും ഗോഡൗണുകളിലും പരിശോധന നടത്തി. പിടിയിലായരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി

shortlink

Related Articles

Post Your Comments

Related Articles


Back to top button