KeralaLatest NewsNews

‘ഞാന്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് എന്റെ വീട് ഇതിലും ചെറുതായിരുന്നു’ ജയസൂര്യയെ കുറിച്ച് അസോസിയേറ്റ് സംവിധായകന്റെ കുറിപ്പ്

ആത്മാര്‍ത്ഥതയില്ലാത്ത യുവതലമുറയാണ് ഇപ്പോഴത്തെ സിനിമാമേഖലയിലുള്ളതെന്ന് ചിലര്‍ പരാതി പറയുമ്പോള്‍ ജയസൂര്യ എന്ന നടനെ കുറിച്ച് അറിയണം ഇവര്‍. ജയസൂര്യയെ കുറിച്ച് പറയുകയാണ് തൃശൂര്‍ പൂരം എന്ന സിനിമയുടെ അസോസിയേറ്റ് സംവിധായകന്‍. ഒരിക്കല്‍ കോളനിയില്‍ ഷൂട്ട് ചെയ്തപ്പോള്‍ മഴ പെയ്തു ഒരു ചെറിയ കുടിലില്‍ കയറി ഇരിക്കുകയായിരുന്ന ഈ മനുഷ്യനോട് സംവിധായകന്‍ ചോദിച്ചു, ‘മഴ കുറഞ്ഞിട്ടു വന്നാല്‍ മതി കാരവനിലേയ്ക്കു പോകാം. ഈ മനുഷ്യന്‍ ഒരു മറുപടി പറഞ്ഞു, ‘രാജേഷേ ഞാന്‍ സിനിമയില്‍ വരുന്നതിനു മുന്‍പ് എന്റെ വീട് ഇതിലും ചെറുതായിരുന്നുവെന്നായിരുന്നു.

കുറിപ്പ് വായിക്കാം

ആ നടുക്ക് നിൽക്കുന്ന മനുഷ്യൻ. ആദ്യ ഷോട്ട് രാവിലെ അഞ്ച് മണിക്ക് ആണെങ്കിൽ 4.55ന് മേക്കപ്പ് ഇട്ട് ആള് റെഡി. സർ ഷോട്ട് അൽപം താമസിക്കുമെന്ന് പറഞ്ഞാൽ ഒരു കസേര ഇട്ട് ഏതെങ്കിലും കോണിൽ ഇരിക്കും.

സംവിധായകന്‍ ഓക്കേ പറഞ്ഞാലും, സർ ഒന്നുകൂടി നോക്കാം വീണ്ടും ചെയ്യും. ഏഴ് ദിവസം അടുപ്പിച്ച് ഫൈറ്റ് ചെയ്ത് ഒടുവിൽ പരുക്ക്. എന്നിട്ടും നമുക്ക് ഫൈറ്റ് മാറ്റി സീൻ എടുക്കാം ബ്രേക്ക് ചെയ്യണ്ട എന്ന് പറയുക. ഇങ്ങനെയൊക്കെ ആണ് ഈ മനുഷ്യൻ.

ഒരിക്കൽ കോളനിയിൽ ഷൂട്ട് ചെയ്തപ്പോൾ മഴ പെയ്തു ഒരു ചെറിയ കുടിലിൽ കയറി ഇരിക്കുകയായിരുന്ന ഈ മനുഷ്യനോട് സംവിധായകൻ ചോദിച്ചു, ‘മഴ കുറഞ്ഞിട്ടു വന്നാൽ മതി കാരവനിലേയ്ക്കു പോകാം. ഈ മനുഷ്യൻ ഒരു മറുപടി പറഞ്ഞു, ‘രാജേഷേ ഞാൻ സിനിമയിൽ വരുന്നതിനു മുൻപ് എന്റെ വീട് ഇതിലും ചെറുതായിരുന്നു

അന്ന് ഞാൻ ഈ മനുഷ്യന്റെ ഫാന്‍ ആയി…ഇത് ഇപ്പോൾ പറയേണ്ട കാര്യം ഉണ്ട് അതാ പറഞ്ഞെ

പൊരിവെയിലത്തു തൃശൂർ ടൗണിൽ ഓടിച്ചിട്ട് അടി കഴിഞ്ഞുള്ള നിൽപ്പാണ്.. സ്ക്രീൻ നോക്കുമ്പോൾ കണ്ണിലെ ആകാംഷയിൽ നിന്നും ഡെഡിക്കേഷൻ മനസിലാക്കാം.

എന്ന് മമ്മൂക്കയുടെ ഒരു കടുത്ത ആരാധകൻ ഞാൻ…

shortlink

Related Articles

Post Your Comments

Related Articles


Back to top button