KeralaLatest NewsNews

പെരിന്തൽമണ്ണ ഫർണീച്ചർ കടയിൽ വൻ തീപിടുത്തം

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ഫർണീച്ചർ- ഇലക്ട്രോണിക് സ്ഥാപനത്തിൽ വൻ തീപിടുത്തം. ഒന്നര മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയർഫോഴ്‌സ്‌കൾ പ്രദേശത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഇന്ന് വൈകീട്ടോടെയാണ് ഷാജഹാൻ ഹോം അപ്ലയൻസ് ആൻഡ് ഇലക്ട്രോണിക് ഷോപ്പില് തീപിടുത്തം ഉണ്ടായത്. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർക്കാട് യൂണിറ്റ് ഫയർഫോഴ്‌സ്‌കൾ പ്രദേശത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ALSO READ: എടിഎം ആക്രമണം, പ്രതികള്‍ ഒറ്റപ്പാലത്തെ ഹോട്ടല്‍ നടത്തിപ്പുകാര്‍

പെരിന്തൽമണ്ണ നഗര കേന്ദ്രത്തിലെ ഏറ്റവും വലിയ ഫർണീച്ചർ, ഹോ ആപ്ലയൻസ് സ്ഥാപനമാണ് ഇത്. കെട്ടിടത്തിന്റെ രണ്ട് നില പൂർണമായും കത്തി നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button