Latest NewsNewsIndia

കരുത്തോടെ മോദി സർക്കാർ മുന്നോട്ട്; തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യന്‍ മൂലധന വിപണി നേട്ടത്തില്‍

മുംബൈ: കരുത്തോടെ മോദി സർക്കാർ കുതിക്കുമ്പോൾ തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യന്‍ മൂലധന വിപണി നേട്ടത്തില്‍. നവംബറില്‍ മാത്രം 25,230 കോടി രൂപയാണ് ഇക്വിറ്റികളിലെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖല ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടികളാണ് നിക്ഷേപത്തെ വലിയ രീതിയില്‍ സ്വാധീനിച്ചത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ തന്നെ സാധ്യമായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് നിക്ഷേപം വര്‍ധിക്കാനുള്ള കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആകെ 22,872 കോടി രൂപയാണ് ഇന്ത്യയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ വഴിയെത്തിയത്. ഒക്ടോബറില്‍ 16,037 കോടി രൂപയാണ് ഇത്തരത്തില്‍ നിക്ഷേപമായി ലഭിച്ചത്.

ALSO READ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നിക്ഷേപങ്ങള്‍ വലിയ തോതില്‍ പിന്‍വലിക്കപ്പെട്ടിരുന്നു. ഇതിനു ശേഷം സെപ്റ്റംബര്‍ മാസം 6,557.8 കോടി രൂപയാണ് ആഭ്യന്തര മൂലധന വിപണികളില്‍ നിന്നും നിക്ഷേപമായി ലഭിച്ചത്. കോര്‍പ്പറേറ്റ് നികുതികള്‍ വെട്ടിക്കുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് പ്രധാനമായും ഇന്ത്യന്‍ മൂലധന വിപണിയിലെക്കുള്ള നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണമായത്. ഇതിനോടൊപ്പം നിക്ഷേപത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം പുനപരിശോധിച്ചതും നിക്ഷേപത്തില്‍ വന്‍വര്‍ധവ് ഉണ്ടാകാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button