KeralaLatest NewsNews

ശബരിമലയിലേക്ക് പോകാന്‍ വാടകയ്ക്ക് ബുള്ളറ്റ്; പുതിയ പദ്ധതിയുമായി റെയിൽവേ

ചെങ്ങന്നൂര്‍: ശബരിമലയിലേക്ക് പോകാന്‍ വാടകയ്ക്ക് ബൈക്ക് നല്‍കുന്ന പദ്ധതിയുമായി റെയിൽവേ. ദക്ഷിണ റെയില്‍വെ അവതരിപ്പിച്ച ഈ പദ്ധതി ചെങ്ങന്നൂരിൽ തുടക്കം കുറിച്ചു. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയാല്‍ റോയല്‍ എന്‍ഫീല്‍ഡ് 500 സി.സി ബുള്ളറ്റ് ബൈക്ക് വാടകയ്‌ക്കെടുക്കാം. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാൻ അനുവാദം ഉണ്ട്. ഒരാള്‍ക്കുള്ള ഹെല്‍മെറ്റും ഇതിനൊപ്പം ലഭിക്കും. 24 മണിക്കൂറിന് 1200 രൂപയാണ് വാടക നൽകേണ്ടത്. 200 കിലോമീറ്റര്‍ സഞ്ചരിക്കാം. അധിക കിലോമീറ്ററിന് ആറുരൂപ വീതം ഈടാക്കും. ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചാണ് ബൈക്ക് നല്‍കുക. തിരികെ ഏൽപ്പിക്കുമ്പോഴും അത്രയും തന്നെ പെട്രോൾ ഉണ്ടാകണമെന്ന് നിർബന്ധമുണ്ട്.

Read also: ശബരിമല തീർത്ഥാടനം: യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയതോടെ പേട്ട തുള്ളലിന് എത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും വൻ വർധനവ്

ദക്ഷിണ റെയില്‍വേയുടെ കീഴില്‍ ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. റെയില്‍വേ ടെന്‍ഡര്‍ വിളിച്ചത് പ്രകാരം കൊച്ചി ആസ്ഥാനമായ കഫെ റൈഡ്‌സ് ബൈക്കെന്ന സ്വകാര്യ ഏജന്‍സിയാണ് പദ്ധതി ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ ആറുബൈക്കുകളാണ് എത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button