Latest NewsIndiaNews

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനം : സംസ്ഥാന സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും തിരിച്ചടിയായി സുപ്രീംകോടതി നിര്‍ദേശം : ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റേത് … പണം കയ്യിട്ടുവാരാന്‍ അനുവദിയ്ക്കില്ല

ന്യൂഡല്‍ഹി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനം, സംസ്ഥാന സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും തിരിച്ചടിയായി സുപ്രീംകോടതി നിര്‍ദേശം. ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റേത് … പണം കയ്യിട്ടുവാരാന്‍ അനുവദിയ്ക്കില്ല. അതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക എത്രയും പെട്ടെന്ന് നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

Read Also : ശബരിമല: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ വന്‍ തിരിച്ചടി

അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സമര്‍പ്പിക്കേണ്ടത്. തിങ്കളാഴ്ചയ്ക്കകം പട്ടിക നല്‍കണമെന്നാണ് ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റെ പണം ആണെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ആ പണം നേരാംവണ്ണം കൈകാര്യം ചെയ്യണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ദേവസ്വം ബോര്‍ഡ് കമ്മീഷറായിരുന്ന എന്‍ വാസുവാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. വാസുവിന് പകരം പുതിയ കമ്മീഷണറെ നിയമിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button