Latest NewsNewsIndia

മഹാരാഷ്ട്ര സർക്കാർ: മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വാസം ഇനി മലബാർ ഹില്ലിൽ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കും, മറ്റ് മന്ത്രിമാർക്കും ഔദ്യോഗിക വസതി അനുവദിച്ചു. മലബാർ ഹില്ലിലെ വർഷ റസിഡൻസ് ആണ് ഔദ്യോഗിക വസതിയായി ഉദ്ദവ് താക്കറെയ്ക്ക് ലഭിച്ചത്. മുതിർന്ന ശിവസേന നേതാവ് എക് നാഥ് ഷിൻഡെയ്ക്ക് പെഡോർ റോഡിലെ സിൽവർ സ്റ്റോൺ ബംഗ്ലാവ് ആണ് ഔദ്യോഗിക വസതിയായി അനുവദിച്ചു നൽകിയത്.

ALSO READ: ആര്‍എസ്‌എസ് വേദിയിൽ സോണിയയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവ്, ഭഗവദ് ഗീതയാണ് സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയതെന്നും അഭിപ്രായം

എൻ സി പി നേതാവ് ജയന്ത് പാട്ടീലിന് മലബാർ ഹില്ലിലെ തന്നെ സേവാ സദൻ ആണ് ഔദ്യോഗിക വസതിയായി ലഭിച്ചത്. മുതിർന്ന എൻസിപി എം.എൽ.എ ഛഗൻ ബുജ് പാലിന് മലബാർ ഹില്ലിലെ റാംപെക് ഔദ്യോഗിക വസതിയായി അനുവദിച്ചു നൽകി. ഹാസഖ്യം വിശ്വാസവോട്ട് തെളിയിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് ഔദ്യോഗിക വസതി അനുവദിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button