Latest NewsNewsIndia

ബിജെപി എംപിമാർക്ക് കർശന നിർദേശവുമായി രാജ്‍നാഥ് സിംഗ്

ന്യൂ ഡൽഹി : ബിജെപി എംപിമാർക്ക് കർശന നിർദേശവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്. അനാവശ്യ പ്രസ്താവനകൾ പാടില്ലെന്നും, പാർലമെൻറിൽ മര്യാദയ്ക്കു നിരക്കാത്ത ഭാഷ പാടില്ലെന്നും അദ്ദേഹം ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു. അതോടൊപ്പം തന്നെ കോൺഗ്രസ് അംഗം അധിർരഞ്ജൻ ചൗധരി ധനമന്ത്രി നിർമ്മല സീതാരാമനെ നിർബല എന്ന് വിളിച്ചതിനെതിരെ ബിജെപി നോട്ടീസ് നൽകി.

Also read : ഞാന്‍ നിര്‍മ്മലയാണ്, ഞാന്‍ നിര്‍മ്മലയായി തുടരും; വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നിർമ്മല സീതാരാമൻ

കഴിഞ്ഞ ദിവസമാണ് അധിര്‍രഞ്ജന്‍ ചൗധരിരാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറയാന്‍ കാരണം സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തവെ നിര്‍മ്മലാ സീതാരാമനെ നിര്‍ബല എന്ന് പരിഹസിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റിലെ മന്ത്രിയാണ് നിര്‍മ്മല സീതാരാമൻ. എന്നാൽ മനസ്സിലുള്ളത് തുറന്ന് പറയാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. നിങ്ങളെ എനിക്ക് ബഹുമാനമാണ്, പക്ഷെ ചിലപ്പോഴെല്ലാം നിര്‍മല സീതാരാമന്‍ എന്നതിന് പകരം ‘നിര്‍ബല’ സീതാരാമന്‍ എന്നുവിളിക്കാന്‍ തോന്നുമെന്നായിരുന്നു ചൗധരി പറഞ്ഞത്.

ഇതിനെതിരെ മറുപടി നിര്‍മല സീതാരാമൻ തന്നെ രംഗത്തെത്തി. രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന വിമര്‍ശനം തനിക്കെതിരെ ഉയരുന്നുണ്ട്. അത്തരം ആക്ഷേപങ്ങളെ കാര്യമാക്കുന്നില്ല. തന്നെ കഴിവില്ലാത്തവളെന്ന് വിശേഷിപ്പിക്കുന്നവര്‍ കാലാവധി പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാകണം. താന്‍ നിര്‍ബലയല്ല, നിര്‍മ്മലയാണെന്നും ധനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button