Latest NewsNewsIndia

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം വെടിവച്ച് കൊന്ന് മൃതദേഹം ചുട്ടുകരിച്ചു

പാറ്റ്ന: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം വെടിവച്ച് കൊന്ന് മൃതദേഹം ചുട്ടുകരിച്ചു. ബിഹാറിലെ ബുക്സാറിലാണ് സംഭവം. മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് പൊലീസ് കണ്ടെടുത്തത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ആരാണെന്നോ പ്രായം എത്രയാണെന്നോ ഇതുവരെയും വ്യക്തമായിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ പെണ്‍കുട്ടിയുടെ പ്രായം അറിയാനാകുവെന്ന് അധികൃതർ അറിയിച്ചു.

Read also: ഒരുമിച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി : യു​വാ​വ് ജീ​വ​നൊ​ടു​ക്കി

തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് വെടിവെച്ച് കൊന്നശേഷം കത്തിച്ചിരിക്കുന്നത്. തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച സംഭവത്തിന്‍റെ നടുക്കം മാറുന്നതിന് മുമ്പാണ് രാജ്യം മറ്റൊരു ക്രൂരകൊലപാതകത്തിന് കൂടി സാക്ഷിയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button