Latest NewsNewsInternational

ഒരു വിമാനത്തിലെ മൂന്ന് യാത്രക്കാർക്ക് ഹൃ​ദ​യാ​ഘാ​തം; ഒ​രാ​ള്‍ മ​രി​ച്ചു

ഇ​സ്ലാ​മാ​ബാ​ദ്: ഒരു വിമാനത്തിലെ മൂന്ന് യാത്രക്കാർക്ക് ഹൃ​ദ​യാ​ഘാ​തം. പാകിസ്ഥാൻ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​ലൈ​ന്‍​സ് (പി​ഐ​എ) വി​മാ​ന​ത്തിലെ യാത്രക്കാർക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഒരാൾ മരിച്ചു. ജി​ദ്ദ​യി​ല്‍​നി​ന്നും ഇ​സ്ലാ​മാ​ബാ​ദി​ലേ​ക്ക്‌വന്ന പി​കെ-742 വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ര്‍​ന്നു വി​മാ​നം ക​റാ​ച്ചി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു. ദമ്പതികൾക്കും ഒ​രു സ്ത്രീ​ക്കു​മാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ദമ്പതികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button