Latest NewsNewsIndia

ഇന്‍ഡിഗോയ്ക്ക് പണി കൊടുത്ത് വീണ്ടും പ്രാറ്റ് ആന്‍ഡ്‌ വിറ്റ്നി എന്‍ജിന്‍

ചെന്നൈ•ഇന്‍ഡിഗോയ്ക്ക് വീണ്ടും പണി കൊടുത്ത് പ്രാറ്റ് ആന്‍ഡ്‌ വിറ്റ്നി എന്‍ജിന്‍. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്ന വിമാനത്തിന്റെ എന്‍ജിനാണ് തകരാറുണ്ടായത്. വിമാനം (വിടി-ഐടിസി) 6 ഇ -6215 യുടെ എഞ്ചിൻ നമ്പർ രണ്ടിൽ ഉയർന്ന വൈബ്രേഷൻ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യ്ത ശേഷം നടത്തിയ ബോറോസ്കോപ്പിക് പരിശോധനയില്‍ തകരാര്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും എന്‍ജിന്‍ മാറ്റാന്‍ പ്രാറ്റ് ആൻഡ് വിറ്റ്നി ശുപാര്‍ശ ചെയ്തതായി അധികൃതര്‍ പറഞ്ഞു.

വിമാനം ഹൈദരാബാദിലെത്തിയ ശേഷമാണ് പൈലറ്റ് വിമാനത്തിന്റെ ഒരു എഞ്ചിനില്‍ വൈബ്രേഷന്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് വിമാനം അറ്റകുറ്റ പണികള്‍ക്കായി മാറ്റി.

നേരത്തെയും എയര്‍ബസ് 320 നിയോ വിമാനങ്ങളില്‍ പ്രാറ്റ് ആന്‍ഡ്‌ വിറ്റ്നി എന്‍ജിനുകള്‍ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതുമൂലം നിരവധി വിമാനങ്ങള്‍ ഇന്‍ഡിഗോയ്ക്ക് പിന്‍വലിക്കേണ്ടി വരികയും സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. ജനുവരി അവസാനത്തോടെ ഈ ശ്രേണിയിലുള്ള എന്‍ജിനുകള്‍ മാറ്റി സ്ഥാപിക്കണമെന്നാണ് ഡി.ജി.സി.എ ഇന്‍ഡിഗോയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പഴയ പതിപ്പ് പ്രാറ്റ് ആന്‍ഡ്‌ വിറ്റ്നി എഞ്ചിനുമായി ഫെബ്രുവരി 1 മുതല്‍ പറക്കാന്‍ അനുവദിക്കില്ലെന്നും ഡി.ജി.സി.എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button