Latest NewsKeralaNews

കമലയെ മിസ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ് : ട്വീറ്റ് ഇട്ടതോടെ സൈബര്‍ സഖാക്കളുടെ കൂട്ട പൊങ്കാല.. എന്നാല്‍ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ പിന്നെ നിശബ്ദം

വാഷിംഗ്ടണ്‍ : കമലയെ മിസ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ് , ട്വീറ്റ് ഇട്ടതോടെ സൈബര്‍ സഖാക്കളുടെ കൂട്ട പൊങ്കാലയും.. എന്നാല്‍ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ നിശഹ്ദരായി . വിദേശ യാത്രയില്‍ മുഖ്യമന്ത്രിയെ പിണറായി വിജയനെ അനുഗമിക്കുന്ന ഭാര്യ കമല വിജയനെക്കുറിച്ചാണ് ട്രംപിന്റെ ട്വീറ്റ് എന്ന് തെറ്റിദ്ധരിച്ച് പല സഖാക്കളും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.

Read Also : ബിഗ് ബോസിലെ വിജയിയെ പ്രഖ്യാപിച്ച ആര്യയ്ക്ക് സൈബര്‍ പൊങ്കാല

പാതി മലയാളിയും യുഎസ് സെനറ്ററുമായ കമലാ ഹാരിസ് അടുത്ത് നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇലക്ഷന്‍ പ്രചാരണത്തിനു വേണ്ട ഫണ്ട് ഇല്ലാത്തിനാല്‍ മത്സരിക്കുന്നില്ലെന്നും ജീവിത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമാണിതെന്നും കമല ഹാരിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാസ ട്വീറ്റുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തിയത്. ‘വളരെ മോശം ഞാന്‍ നിങ്ങളെ മിസ് ചെയ്യും’ എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഇതിനു പിന്നാലെ മറുപടിയുമായി കമല രംഗത്തെത്തി. ‘വിഷമിക്കേണ്ട വിചാരണ സമയത്ത് കണ്ടോളാം’ എന്നാണ് ഇംപീച്ചമെന്റ് നടപടികളെ സൂചിപ്പിച്ചു കൊണ്ട് ഇവര്‍ തിരിച്ചു ട്വീറ്റ് ചെയ്തത്.എന്നാലിതൊന്നും മനസിലാക്കാതെയാണ് സൈബര്‍ സഖാക്കള് ട്രംപിന് പൊങ്കാലയിട്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button