Latest NewsNewsIndia

സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ ചത്ത എലി; ഒമ്പത് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

ഉത്തര്‍പ്രദേശ്: സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. പടിഞ്ഞാറന്‍ യു.പിയിലെ മുസാഫിര്‍ നഗറിലെ സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കിയ ദാല്‍ റൈസിലാണ് എലിയെ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിച്ച ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനും ഭക്ഷ്യവിഷബാധ ഏറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സമിതിക്കെതിരെ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യുപിയിലെ ഹപുര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജന കല്യാണ്‍ സേവ സമിതി എന്ന സംഘടനയാണ് ഈ സ്‌കൂളിലേക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ഇതാദ്യമായല്ല യുപി സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭക്ഷണവിതരണം സംബന്ധിച്ച് പരാതി ഉയരുന്നത്. നേരത്തെ സോന്‍ഭദ്രയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഒരു ലിറ്റര്‍ പാല്‍ വെള്ളം ചേര്‍ത്ത് 81 കുട്ടികള്‍ക്ക് നല്‍കിയ സംഭവം വലിയ വിവാദമായിരുന്നു. ഇതേ തുടർന്ന് ഒരു അധ്യാപകനെ സസ്പെൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button