KeralaLatest NewsNews

അനധികൃതമായി അവധിയില്‍ പ്രവേശിച്ച 440 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനം

തിരുവനന്തപുരം : അനധികൃതമായി അവധിയില്‍ പ്രവേശിച്ച 440 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനം . സര്‍വീസില്‍നിന്നു വിട്ടു നില്‍ക്കുന്നത് 483 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 580 ജീവനക്കാരാണ്. സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ നവംബര്‍ 30 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചെങ്കിലും 43 ഡോക്ടര്‍മാരാണ് തിരികെയെത്തിയത്. തിരിച്ചെത്തിയ മറ്റു ജീവനക്കാരുടെ ക്രോഡീകരിച്ച കണക്കു ലഭ്യമായിട്ടില്ല. തിരിച്ചെത്താത്ത ഡോക്ടര്‍മാരെയും ജീവനക്കാരെയും പിരിച്ചു വിടാനുള്ള നടപടികള്‍ ആരംഭിച്ചെന്നും ഇതു പൂര്‍ത്തിയായശേഷം പിഎസ്സിയെ അറിയിക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞു.

സര്‍വീസില്‍ പ്രവേശിക്കാന്‍ രേഖാമൂലം സന്നദ്ധത അറിയിച്ചവര്‍ക്ക് അച്ചടക്ക നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമായിരിക്കും നിയമനം നല്‍കുക. അനധികൃതമായി സര്‍വീസില്‍നിന്നു വിട്ടുനില്‍ക്കുന്നവര്‍ക്ക് മടങ്ങിവരാന്‍ ഇനി അവസരം നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ എല്‍ഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയ ഉടനെ പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button