CricketLatest NewsNewsSports

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു

മുംബൈ : ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്ലി വീണ്ടും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.
ആഷസ് പരമ്പരയിലെ വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് സ്മിത്ത് ഒന്നാം റാങ്കിലെത്തിയത്.

Read Also : ടെസ്റ്റ് കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരെ നടത്തിയ മിന്നും പ്രകടനമാണ് കോഹ്ലിയെ മുന്നിലെത്തിച്ചത്. ഓസിസ് താരത്തേക്കാള്‍ അഞ്ചു പോയിന്റ് മുന്നിലാണ് കോഹ്ലിയിപ്പോള്‍.

ഒന്നാം സ്ഥാനത്തുള്ള കോഹ്ലിക്ക് 928 പോയിന്റാണുള്ളത്. രണ്ടാ സ്ഥാനത്തുള്ള സ്മിത്തിന്റെ അക്കൗണ്ടില്‍ 923 പോയിന്റുണ്ട്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍, ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നിലനിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button