CricketLatest NewsNews

ടെസ്റ്റ് കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

കൊല്‍ക്കത്ത: ചരിത്ര ടെസ്റ്റില്‍ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്. ഇന്ത്യയെ നയിച്ച 53-ാം ടെസ്റ്റിലാണ് കോലി ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. മത്സരം ആരംഭിക്കും മുമ്പ് ക്യാപ്റ്റനെന്ന നിലയില്‍ 4968 റണ്‍സായിരുന്നു കോഹ്ലിക്ക് ഉണ്ടായിരുന്നത്.

Read also: പിങ്ക് ബോള്‍ ചെറുപ്പത്തില്‍ കളിച്ചിരുന്ന ഹോക്കി ബോള്‍ പോലെ തോന്നി; വിരാട് കോഹ്ലി

ഗ്രെയിം സ്മിത്ത് (109 മത്സരങ്ങളില്‍ നിന്ന് 8659 റണ്‍സ്), അലന്‍ ബോര്‍ഡര്‍ (93 മത്സരങ്ങളില്‍ നിന്ന് 6623 റണ്‍സ്), റിക്കി പോണ്ടിങ് (77 മത്സരങ്ങളില്‍ നിന്ന് 6542 റണ്‍സ്), ക്ലൈവ് ലോയ്ഡ് (74 മത്സരങ്ങളില്‍ നിന്ന് 5233 റണ്‍സ്), സ്റ്റീഫന്‍ ഫ്ളെമിങ് (80 മത്സരങ്ങളില്‍ നിന്ന് 5156 റണ്‍സ്), എന്നിവരാണ് കോഹ്‌ലിക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button