Latest NewsNewsIndia

കാശ്മീരിൽ മഞ്ഞിടിച്ചിൽ; മരിച്ച സൈനികരില്‍ തിരുവനന്തപുരം സ്വദേശിയും

ശ്രീനഗര്‍: കാശ്മീരിൽ മഞ്ഞിടിഞ്ഞു വീണ് ഉണ്ടായ അപകടത്തില്‍ മരിച്ച സൈനികരില്‍ തിരുവനന്തപുരം സ്വദേശിയും. സൈന്യമാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. കരസേനയില്‍ നഴ്സിംഗ് അസിസ്റ്റന്റായ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി അഖില്‍ എസ്.എസ് ആണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായും നാളെ മൃതദേഹം നാട്ടിലെത്തിക്കുമെന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കുപ്വാര ജില്ലയില്‍ സൈനിക പോസ്റ്റിലേക്ക് മഞ്ഞിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മൂന്ന് സൈനികരും ബന്ദിപ്പൊര ജില്ലയിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു സൈനികനുമാണ് മരിച്ചത്. ഇന്ന് മാത്രം ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലാണ് മഞ്ഞിടിഞ്ഞു വീണത്.

ALSO READ: പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഭീകര താവളങ്ങള്‍ വീണ്ടും സജ്ജീവമാകുന്നതായി ഇന്റലിജന്‍സ് വിവരം; സുരക്ഷ ശക്തമാക്കി

സമുദ്ര നിരപ്പില്‍ നിന്നും 18,000 അടി ഉയരത്തിലുള്ള മേഖലയില്‍ സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ ശനിയാഴ്ച സിയാച്ചിനിലും സമാനമായ രീതിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു. സിയാച്ചിനില്‍ കഴിഞ്ഞ മാസം 18ന് ഉണ്ടായ മഞ്ഞിടിച്ചിലില്‍ നാല് സൈനികര്‍ ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button