KeralaLatest NewsNews

‘കക്കാന്‍ പഠിച്ചവര്‍ നിക്കാനും പഠിക്കുമല്ലോ’ മന്ത്രി കെ.ടി ജലീലിനെതിരെ പികെ ഫിറോസ്

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് എതിരായ മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സര്‍വ്വകലാശാലകള്‍ തെറ്റ് തിരുത്തിയത് കൊണ്ടും മാര്‍ക്ക് ദാനത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ടതിന് തെളിവില്ലാത്തത് കൊണ്ടും നടപടിക്ക് നിര്‍വ്വാഹമില്ലെന്ന ഗവര്‍ണറുടെ വിചിത്ര വാദത്തിലാണ് മന്ത്രി തല്‍ക്കാലം തടിയൂരിയതെന്ന് പികെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മന്ത്രി ശ്രീ. കെ.ടി ജലീലിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ചു എന്നാണ് സൈബർ സഖാക്കൾ അവകാശവാദമുന്നയിക്കുന്നത്(മന്ത്രിയും അങ്ങിനെ അവകാശപ്പെടുന്നുണ്ട്). എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? മന്ത്രിക്കെതിരെ എന്തായിരുന്നു ആരോപണം?

സാങ്കേതിക സർവ്വകലാശാലയിലെയും എം.ജി സർവ്വകലാശാലയിലെയും തോറ്റ വിദ്യാർത്ഥികൾക്ക് മന്ത്രി ഇടപെട്ട് മാർക്ക് ദാനം നൽകി വിജയിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇത്തരമൊരു ആരോപണം പുറത്ത് വന്നപ്പോൾ മന്ത്രി പറഞ്ഞത് ഇത് മാർക്ക് ദാനമല്ല മോഡറേഷൻ മാത്രമാണെന്നാണ്. എന്നാൽ റിസൽട്ട് പ്രഖ്യാപിക്കുന്നതിനു മുമ്പേ പരീക്ഷാ ബോർഡ് ചേർന്ന് തീരുമാനിക്കുന്നതാണ് മോഡറേഷനെന്നും ഫലം പ്രസിദ്ധീകരിച്ചാൽ ബോർഡിനോ വൈസ് ചാൻസലർക്കോ ഒരു മാർക്ക് പോലും അധികം നൽകാനാവില്ല എന്നാണ് നിയമമെന്നതൊന്നും മന്ത്രി അംഗീകരിച്ചില്ല. മാത്രവുമല്ല താൻ ചെയ്തത് മഹത്തായ കാര്യമാണെന്ന് വരെ മന്ത്രി അവകാശപ്പെട്ടു.

ഒടുവിലെന്തായി? ചെയ്തത് തെറ്റാണെന്ന് ബോധ്യമായപ്പോൾ(തെറ്റ് കണ്ട് പിടിക്കപ്പെട്ടപ്പോൾ) രണ്ട് സർവ്വകലാശാലയും നിക്കക്കളളിയില്ലാതെ മാർക്ക് ദാനം റദ്ധാക്കി. തോറ്റ കുട്ടികൾക്ക് ജയിച്ചു എന്ന് നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങി.

ഗവർണറുടെ ഓഫീസ് ഇതേ കുറിച്ച് അന്വേഷണം നടത്തി. ഡപ്യൂട്ടി സെക്രട്ടറി ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയതായി കണ്ടെത്തി.

അവസാനം ഗവർണറും പറഞ്ഞു മാർക്ക് ദാനം തെറ്റാണെന്ന്. ചെയ്തത് മഹത്തായ കാര്യമാണെന്ന മന്ത്രിയുടെ വാദം ശരിയായിരുന്നെങ്കിൽ മാർക്ക് ദാനം ഗവർണർ ശരിവെക്കേണ്ടതല്ലേ?

സർവ്വകലാശാലകൾ തെറ്റ് തിരുത്തിയത് കൊണ്ടും മാർക്ക് ദാനത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടതിന് തെളിവില്ലാത്തത് കൊണ്ടും നടപടിക്ക് നിർവ്വാഹമില്ലെന്ന ഗവർണറുടെ വിചിത്ര വാദത്തിലാണ് മന്ത്രി തൽക്കാലം തടിയൂരിയത്.

കക്കാൻ പഠിച്ചവർ നിക്കാനും പഠിക്കുമല്ലോ!!!

https://www.facebook.com/PkFiros/posts/2581815721919687?__xts__%5B0%5D=68.ARC9De6Yuj0YgARMF0_yKvSUcHLyokk-X40094qqMm19FRFI854E8CL6fM3BMFs7DhF_xhw-G5Ge_NqLhtGEMcatH5ueKkM0dlNiA6_mP_GmfyAakroiYa–IVzwYSRf0AeUE2oa8KHo-KbzsCDd1rex3-98Yo_qWnsYSgirZ-jHyg41z3PB1e3blM3r6jhoqAgvfoUhY3xC37XZ27KxyuYIkGX5oYkNgleWV-9VTsbEK-vR0lDmZxySs8GhQRRxWoA-qIaE-gmkXN4StL_RMy4iRHwXORceTY62xbLl2NPejx-6z8CiB55PbN2sgQWW74v4aRzZS-CoXTFLgynPmg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button