Latest NewsNewsIndia

പോലീസ് സേനാംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം അവസാനിച്ചത് വെടിവെയ്പില്‍ : ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

റായ്പൂര്‍: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങള്‍ തമ്മിൽ സംഘര്‍ഷം. വെടിവെയ്‌പിൽ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. ചത്തീസ്ഗഢിലെ നാരായണ്പൂരില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിടി) 45 ബറ്റാലിയനിലെ കദേനാര്‍ ക്യാമ്ബില്‍ പോസ്റ്റ് ചെയ്തിരുന്നവര്‍ തമ്മിലാണ് ഏറ്റുമുട്ടലും വെടിവെയ്പുമുണ്ടായത്. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പിനു കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Also read : വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന നാസയുടെ അവകാശവാദം : പ്രതികരണവുമായി ഐഎസ്ആര്‍ഒ

തര്‍ക്കത്തിനിടെ ഒരു ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ജവാനെയും വെടിവെച്ച്‌ കൊലപ്പെടുത്തി. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി നാരായണ്‍പൂര്‍ എസ്.പി മോഹിത് ഗാര്‍ഗ് അറിയിച്ചു. സംഭവത്തിൽ ഐടിബിടി അന്വേഷണം തുടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button