KeralaLatest NewsNews

കാമുകനെ കാണാന്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങി : ഏറെ വിശ്വസിച്ച കാമുകന്‍ കയ്യൊഴിഞ്ഞപ്പോള്‍ ആശ്രയമായി പിങ്ക് പൊലീസ്

കൊച്ചി: കാമുകനെ കാണാന്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങി, ഏറെ വിശ്വസിച്ച കാമുകന്‍ കയ്യൊഴിഞ്ഞപ്പോള്‍ ആശ്രയമായി പിങ്ക് പൊലീസ. കോട്ടയം ചിങ്ങവനം സ്വദേശിനിയായ പെണ്‍കുട്ടിയ്ക്കാണ് പ്രേമം തലയ്ക്ക് പിടിച്ച് അബദ്ധം പറ്റിയത്. കാമുകന്റെ വാക്കുകേട്ട് വിശ്വസിച്ചു വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി റോഡരികില്‍ കാത്തുനിന്നത് മണിക്കൂറുകളോളമായിരുന്നു . ഇന്നലെ രാവിലെ മണിപ്പുഴ ജങ്ഷനിലാണ് സംഭവം.

Read Also : ഫേസ്ബുക്ക് പ്രണയം തലയ്ക്കടിച്ച യുവാവ് വിദേശത്തു നിന്ന് യുവതിയെ കാണാന്‍ നാട്ടിലെത്തി : കണ്ടത് രണ്ട് കുട്ടികളുള്ള വീട്ടമ്മയെ

തിങ്കളാഴ്ച വൈകുന്നേരം വീട് വിട്ട പെണ്‍കുട്ടി ഇടപ്പള്ളി സ്വദേശിയായ ആണ്‍ സുഹൃത്തിനെ തേടിയാണ് എത്തിയത്. ഇരുവരും സംസാരിച്ചെങ്കിലും ആണ്‍സുഹൃത്തു കൈമലര്‍ത്തി. ഇതിനുശേഷം കെഎസ്ആര്‍ടിസി ബസിലാണു പെണ്‍കുട്ടി മണിപ്പുഴയിലെത്തിയത്. മണിക്കൂറുകളോളം ജങ്ഷനില്‍ തങ്ങിയ പെണ്‍കുട്ടിയെ കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാര്‍ പിങ്ക് പൊലീസിനെ വിവരം അറിയിച്ചു. പിങ്ക് പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് വീട് വിട്ട് ഇറങ്ങിയതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നുള്ള പരാതി തൃക്കാക്കര പൊലീസിന് ലഭിച്ചതായി വ്യക്തമായി.

shortlink

Related Articles

Post Your Comments


Back to top button