Latest NewsNews

പ്രതികാര ദാഹിയായ പാമ്പ് യുവാവിനെ വേട്ടയാടിയത് രണ്ട് കിലോമീറ്ററോളം

പാമ്പുകള്‍ പൊതുവേ പ്രതികാരം ഉള്ളില്‍ കൊണ്ട് നടക്കുന്നവരാണെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അത്തരത്തിലുള്ള പല സാങ്കല്‍പ്പിക കഥകളുമുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തിലുള്ള ഒരു സംഭവത്തിന് നേര്‍ സാക്ഷികളായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ജലൗന്‍ എന്ന ഗ്രമത്തിലുള്ളവര്‍.കഴിഞ്ഞ ദിവസം ഒരു ബൈക്ക് മൂര്‍ഖന്‍ പാമ്പിന്റെ വാലിലൂടെ കയറിയതാണ് പ്രദേശവാസികളെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറാന്‍ ഇടയായത്.

ഗുഡ്ഡു പച്ചൗരിയെന്ന യുവാവ് ഓടിച്ച ബൈക്കാണ് മൂര്‍ഖന്‍ പാമ്പിന്റെ വാലിലൂടെ കയറിയത്. എന്നാല്‍ റോഡ് സൈഡിയുണ്ടായിരുന്ന പാമ്പിനെ ഇയാള്‍ കണ്ടിരുന്നില്ല. എന്നാല്‍ വാലില്‍ ടയര്‍ കയറിയതോടെ പാമ്പ് ബൈക്കിനെ പിന്തുടര്‍ന്നു. രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചിട്ടും ബൈക്കിനെ പിന്തുടരുന്നത് ഉപേക്ഷിക്കാന്‍ പാമ്പ് തയ്യാറായില്ല.ഒടുവില്‍ കാലില്‍ കൊത്തുമോയെന്ന് ഭയന്ന് ഗുഡ്ഡു പച്ചൗരി ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു.

ഒടുവില്‍ പിന്തുടര്‍ന്നെത്തിയ പാമ്പ് റോഡില്‍ വീണുകിടന്ന ബൈക്കിനു മുകളില്‍ കയറിയിരുന്നു. സംഭവമറിഞ്ഞ് എത്തിയവര്‍ ബൈക്കിനടുത്തേക്ക് ചെന്നെങ്കിലും വരുന്നവരേയെല്ലാം മൂര്‍ഖന്‍ ചീറ്റിയോടിക്കുകയാണ് ഉണ്ടായത്. ഇതോടെ പ്രദേശവാസികള്‍ എല്ലാം ചേര്‍ന്ന് പലരീതിയില്‍ പരിശ്രമിച്ചിട്ടും പാമ്പ് ബൈക്കിനു മുകളില്‍ നിന്നിറങ്ങാന്‍ തയ്യാറായില്ല.തുടര്‍ന്ന് നാട്ടുകാര്‍ കല്ല് പെറുക്കി എറിഞ്ഞാണ് പാമ്പിനെ ഓടിച്ചത്. ബൈക്കുപേക്ഷിച്ച് ഓടുന്നതിനിടയില്‍ വീണ് യുവാവിന് വീണ് നിസാര പരിക്കുകള്‍ ഉണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button