Latest NewsNewsKuwaitGulf

സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു : ആശങ്കയോടെ പ്രവാസികള്‍

കുവൈത്ത് സിറ്റി : കുവൈറ്റില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം 4000 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. 2013ല്‍ 600 കേസുകള്‍ മാത്രമായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം സൈബര്‍ ക്രൈം വിഭാഗം ആക്ടിങ് ഡയറക്ടര്‍ കേണല്‍ ഹമദ് അല്‍ ഖുര്‍ഷിദ് പറഞ്ഞു. സൈബര്‍ കുറ്റങ്ങള്‍ക്കെതിരെ പ്രത്യേക നിയമം പ്രബല്യത്തില്‍ വന്നതിന് ശേഷം ഇതുവരെ 19537 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read Also : സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ പൂട്ടാന്‍ നടപടിയുമായി യു.എ.ഇ

സൈബര്‍ കുറ്റങ്ങള്‍ക്ക് പിന്നിലെ ഹാക്കര്‍മാര്‍ പ്രധാനമായും 3 വിഭാഗമാണ്. കംപ്യൂട്ടര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും തകര്‍ക്കുന്നവര്‍, വൈറസ് കടത്തിവിട്ട് സംവിധാനം അവതാളത്തിലാക്കുന്നവര്‍, സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് വിവരങ്ങളും മറ്റും ചോര്‍ത്തുന്നവര്‍ എന്നിവരാണെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button