KeralaLatest NewsNews

മലയാളി സൈനികരുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണുമരിച്ച തിരുവനന്തപുരം പൂവച്ചല്‍ കുളക്കാട് സ്വദേശി നായിക് എസ്. എസ്. അഖില്‍, ഇന്തോ- ടിബറ്റന്‍ പോലീസ് ക്യാമ്പില്‍ വെടിയേറ്റു മരിച്ച കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലിലെ ബിജീഷ് എന്നിവരുടെ വേര്‍പാടില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

Read also: മഞ്ഞുമല ഇടിഞ്ഞ് വീണ് മലയാളി സൈനികന്‍ മരിച്ചു

കുപ്‌വാര ജില്ലയിലെ തങ്ധര്‍ പ്രദേശത്തും ബന്ദിപ്പോര ജില്ലയിലെ ഗുറേസ് സെക്ടറിലുമാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. തങ്ധറില്‍ നാലു സൈനികരാണ് മഞ്ഞിനടിയില്‍പ്പെട്ടത്. ഇവരില്‍ ഒരാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ചയാണ് കണ്ടെടുത്തത്. ഗുറേസ് സെക്ടറില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ട് സൈനികരാണ് മഞ്ഞിനടിയില്‍ കുടുങ്ങിയത്. ഇതില്‍ ഒരാളെ ജീവനോടെ കണ്ടെത്തിയിരുന്നു.

Related Articles

Post Your Comments


Back to top button