Latest NewsNewsSports

കടം വീട്ടാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു ; വില്ലനായി പരിക്ക്‌

ഐഎസ്എല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. മുംബൈ സിറ്റിയാണ് കളിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഇരു കൂട്ടര്‍ക്കും ജയം ഒരുപോലെ അനിവാര്യമാണ്. പോയിന്റ് പട്ടികയില്‍ മുംബൈ 7 -ാം സ്ഥാനത്തും. ബ്ലാസ്റ്റേഴ്‌സ് ഒരു പടി താഴെയുമാണ്. ഇന്നു രാത്രി 7.30 ന് അന്ധേരി മുംബൈ ഫുട്‌ബോള്‍ അരീനയിലെ യുദ്ധത്തില്‍ ജയമല്ലാതെ മറ്റൊന്നും ബ്ലാസ്റ്റേഴ്‌സിനു മുന്നിലില്ല.പരിക്കാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്ന പ്രധാന പ്രശ്നം. ഹോം ഗ്രൗണ്ടിലേറ്റ തോല്‍വിക്ക് മുംബൈയില്‍ പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരു ഗോളിനായിരുന്നു മുംബൈയുടെ ജയം. ആറ് കളിയില്‍ അഞ്ച് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ എട്ടാം സ്ഥാനത്താണ്. മുംബൈ ഏഴാം സ്ഥാനത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button