Latest NewsNewsIndia

നടിയെയും സുഹൃത്തിനെയും അപമാനിക്കാന്‍ ശ്രമം; 29കാരന്‍ അറസ്റ്റില്‍

മുംബൈ: ടെലിവിഷന്‍ നടിയെയും സുഹൃത്തിനെയും അപമാനിക്കുവാന്‍ ശ്രമം. മുംബൈയിലെ ചാര്‍നി റോഡ് സ്റ്റേഷനില്‍ വച്ചാണ് സംഭവം.നടിയുടെയും സുഹൃത്തിന്റെയും പരാതിയെ തുടര്‍ന്ന് 29 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഒരു പബ്ബില്‍ ജോലി ചെയ്യുന്നയാളാണ് അറസ്റ്റിലായ 29കാരന്‍.

നടിയും എന്‍ആര്‍ഐ സുഹൃത്തും ഫൂട്ട്ഓവര്‍ബ്രിഡ്ജിലൂടെ നടന്നു വരുന്നതിനിടെ ഒരാള്‍പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടുകയായിരുന്നു . തുടര്‍ന്ന് ഇയാള്‍ രണ്ട് സ്ത്രീകളോടും തട്ടിക്കയറുകയും ആക്രമോത്സുകനാകുകയും ചെയ്തു. തൊട്ടടുത്തുണ്ടായിരുന്നവര്‍ ഇടപെടുന്നതുവരെ ഇയാള്‍ ഇത് തുടര്‍ന്നു. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button