Latest NewsNewsInternational

യുഎസിന് നല്ലൊരു ക്രിസ്മസ് സമ്മാനം നല്‍കുന്നുണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിമ്മിന്റെ മുന്നറിയിപ്പ്

സോള്‍ : യുഎസിന് നല്ലൊരു ക്രിസ്മസ് സമ്മാനം നല്‍കുന്നുണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിമ്മിന്റെ മുന്നറിയിപ്പ് . ചൈനയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കൊറിയന്‍ വിശുദ്ധ പര്‍വതം കിം സന്ദര്‍ശിച്ചതോടെ സുപ്രധാന പ്രഖ്യാപനങ്ങള്‍ പിന്നാലെയുണ്ടാകുമെന്നാണു സൂചന. കുടുംബചിഹ്നമായ വെള്ളക്കുതിരയുടെ പുറത്താണ് കിം പര്‍വതം സന്ദര്‍ഡശിച്ചതെന്ന പ്രത്യേകതയും ഉണ്ട്. കിം ജോങ് ഉന്നിനൊപ്പം ഭാര്യ റി സോള്‍ ജുവും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിലും അദ്ദേഹം ഇവിടെയെത്തിയിരുന്നു.

Read Also : ഉത്തരകൊറിയന്‍ വിഷയത്തിൽ അമേരിക്കയുടെ നിലപാട് ഏകപക്ഷീയമായിരുന്നു; കിം ജോങ് ഉന്‍

ആണവമിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കാനിരിക്കെ യുഎസ് കടുത്ത ഉപരോധം തുടരുന്നതില്‍ അമര്‍ഷം രേഖപ്പെടുത്തി കൊറിയന്‍ മുന്നറിയിപ്പുകളുമെത്തി. യുഎസിനുളള ‘ക്രിസ്മസ് സമ്മാനം’ വരുന്നുണ്ടെന്നാണു കിമ്മിന്റെ പര്‍വതയാത്രയ്ക്കു പിന്നാലെ ഉത്തര കൊറിയ അറിയിച്ചത്. ഉത്തര കൊറിയ വിദേശകാര്യ വകുപ്പിലെ ഒന്നാം ഉപമന്ത്രി റി തേ സോങ്ങാണു ഭീഷണിയുടെ സ്വരമുള്ള സമ്മാനവാഗ്ദാനവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button