Latest NewsNewsIndia

ത​നി​ക്കെ​തി​രെ ഒ​രു​ കു​റ്റ​വും ചു​മ​ത്താ​ന്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പി. ചിദംബരം

ന്യൂ​ഡ​ല്‍​ഹി: 106 ദി​വ​സം ത​ട​വി​ലി​ട്ടി​ട്ടും ത​നി​ക്കെ​തി​രെ ഒ​രു​ കു​റ്റ​വും ചു​മ​ത്താ​ന്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ക്ക് കഴിഞ്ഞില്ലെന്ന ആരോപണവുമായി കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. ക​ള്ള​ക്കേ​സു​ക​ളാ​ണു ത​നി​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും കോ​ട​തി​യു​ടെ പ​രി​ഗ​ണന​യി​ലി​രി​ക്കു​ന്ന കേ​സാ​യ​തി​നാ​ല്‍ പ്രതികരിക്കുന്നില്ലെന്നും ചിദംബരം പറയുകയുണ്ടായി. ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ ഇ​ട​പാ​ടി​ല്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ന്‍ സ​ഹാ​യി​ച്ചെ​ന്ന കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച്‌ പു​റ​ത്തി​റ​ങ്ങി​യ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read also: തന്നെ എന്നന്നേക്കുമായി ജയിലില്‍ തള്ളാനുള്ള ഗുഢശ്രമമാണ് നടക്കുന്നതെന്ന് പി.ചിദംബരം

തി​ഹാ​ര്‍ ജ​യി​ലി​നു മു​ന്നി​ല്‍ ചി​ദം​ബ​ര​ത്തെ സ്വീ​ക​രി​ക്കാ​ന്‍ നൂ​റു​ക​ണ​ക്കി​നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി സ്വീ​ക​രി​ച്ച ശേ​ഷം വാ​ഹ​ന​ജാ​ഥ​യോ​ടെ​യാ​ണു പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ദ്ദേ​ഹ​ത്തെ കൂട്ടിക്കൊണ്ട് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button