Latest NewsNewsIndia

ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം

ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ലോക്സഭയിലെയും നിയമസഭകളിലുമുള്ള സംവരണം നിര്‍ത്തലാക്കി കൊണ്ടുള്ള നടപടിയാണ് പുറത്ത് വന്നത് . അതേസമയം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

പട്ടിജാതി-പട്ടികവര്‍ഗത്തിനും ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും സംവരണം ജനുവരി 25ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ ഈ നിര്‍ണായക തീരുമാനം.

അതേസമയം ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഈ സംവരണം ലോക്സഭയില്‍ എടുത്തുകളയുന്നതെന്നാണ് റിപ്പോര്‍ട്ട്.ഇതോടെ ലോക്സഭയിലും നിയമസഭകളിലും ഇനി മുതല്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉണ്ടാവില്ല.

543 സീറ്റുകളില്‍ പട്ടികജാതിക്ക് 85 സീറ്റുകളും പട്ടികവര്‍ഗത്തിന് 47 സീറ്റുകളുമാണ് സംവരണം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button