Latest NewsNewsCars

ഫോര്‍ഡിന്റെ വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം : മിഡ്നൈറ്റ് സര്‍പ്രൈസ് ഓഫറുകള്‍ പ്രഖ്യാപിച്ചു

ഫോര്‍ഡിന്റെ വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം. മിഡ്നൈറ്റ് സര്‍പ്രൈസ് എന്ന പേരിൽ വമ്പൻ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെ ദിവസങ്ങളിൽ ഫോര്‍ഡിന്റെ വാഹനങ്ങൾ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫറുകൾ ലഭിക്കുക.  രാജ്യത്തെ എല്ലാ ഫോര്‍ഡ് ഡീലര്‍ഷിപ്പുകളും ഓഫര്‍ നല്‍കുന്ന ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ തുറത്തുപ്രവര്‍ത്തിക്കും. അടുത്ത വര്‍ഷം ഫെബ്രുവരി 14നു നടക്കുന്ന നറുക്കെടുപ്പിലൂടെ അഞ്ച് കോടി രൂപ വരെയുള്ള സമ്മാനങ്ങളായിരിക്കും ലഭിക്കുക.

Also read : ആരംഭത്തിലെ നേട്ടം ഇന്നും കൈവിട്ടു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

ഈ ദിവസങ്ങളിൽ കാര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഉറപ്പായും സമ്മാനം ലഭിക്കുന്ന ഡിജിറ്റല്‍ സ്‌ക്രാച്ച് കാർഡ് ലഭിക്കുന്നതായിരിക്കും. കൂടാതെ ബുക്ക് ചെയ്ത് ഡിസംബറില്‍ തന്നെ ഫോര്‍ഡ് കാര്‍ വാങ്ങിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ഒരാള്‍ക്ക് പുതിയ എക്കോസ്പോര്‍ട്ട് എസ്.യു.വിയും സമ്മാനമായി ലഭിക്കും. എല്‍ഇഡി ടിവി, വാഷിങ് മെഷിന്‍, എയര്‍ പ്യൂരിഫയര്‍, മൈക്രോവേവ് ഓവന്‍, ഐ പാഡ്, ഐ ഫോണ്‍ 11, ഗോള്‍ഡ് കോയിന്‍, ലണ്ടിനിലേക്കുള്ള ഹോളിഡേ ട്രിപ്പ് വൗച്ചര്‍ എന്നിവയാണ് ഈ സ്‌ക്രാച്ച് കാര്‍ഡിലെ സമ്മാനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button