KeralaLatest NewsNews

കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് രാജ്യത്തെ അപകടത്തിലാക്കും; ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികരണവുമായി ഇറോം ശര്‍മ്മിള

കൊച്ചി: ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച്‌ കൊന്ന ഹൈദരാബാദ് പോലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പോലീസിനെ പിന്തുണയ്ക്കരുതെന്നും പോലീസ് ചെയ്യുന്ന കൊലപാതകങ്ങളെ കയ്യടിക്കുന്നത് അന്ധത ബാധിച്ചവരാണെന്നും അവർ പറയുകയുണ്ടായി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് രാജ്യത്തെത്തന്നെ അപകടത്തിലാക്കും. ആയുധമേന്തിയവരുടെ അധികാര ദുര്‍വിനിയോഗം താന്‍ നേരിട്ട് അനുഭവിച്ചതാണെന്നും ഇറോം ശർമ്മിള വ്യക്തമാക്കി.

Read also: മാ​ന​ഭം​ഗ​ക്കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്ന​ സംഭവത്തിൽ പ്രതികരണവുമായി : അരവിന്ദ് കെജ്‌രിവാൾ

വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3.30 നായിരുന്നു പ്രതികളെ പോലീസ് വെടിവെച്ച്‌ കൊലപ്പെടുത്തിയത്. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സ്വയം രക്ഷക്ക് വേണ്ടി വെടിവെച്ച്‌ കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button