KeralaLatest NewsNews

യഥാർത്ഥ പ്രതികളെ രക്ഷിക്കാനായി ഹൈദരാബാദിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ; സുപ്രീംകോടതിയിൽ അഭിഭാഷകരുടെ ഹർജി

ഹൈദരാബാദിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും കമ്മീഷണർ സജ്ജനാർ പ്രതികളെ കൊന്നത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും ആരോപിച്ച് സുപ്രീംകോടതിയിൽ അഭിഭാഷകരുടെ ഹർജി. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഹൈദ്രബാദ് വെടിവെപ്പ് വ്യാജമായി നടത്തിയാതാണെന്നും സജ്ജനാർ IPS നെതിരെ ipc 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കാൻ നിര്ദേശിക്കണമെന്നും, സജ്ജനാറിനെ ഉൾപ്പെടെ വ്യാജ ഏറ്റുമുട്ടലിൽ പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും അടിയന്ത്രമായി സസ്പെന്റ് ചെയ്യാനും ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകർ സുപ്രീംകോടതിയിൽ പൊതുതാപര്യ ഹർജ്ജി നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Read also: പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബലാത്സംഗ കേസ് പ്രതികളുടെ മൃതദ്ദേഹങ്ങള്‍ സംസ്‌കരിയ്ക്കരുത് : കേസില്‍ ഹൈക്കോടതി ഇടപെടുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നടന്നത് വ്യാജ ഏറ്റുമുട്ടൽ ; കമ്മീഷണർ സജ്ജനാർ പ്രതികളെ കൊന്നത് യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ; ഉടൻ പോലീസിൽ നിന്നും മാറ്റിനിർത്തണം ; ഗുരുതര ആരോപണങ്ങളുമായി സുപ്രീംകോടത്തിയിൽ സുപ്രീംകോടതി അഭിഭാഷകരുടെ ഹർജ്ജി ! #mustRead

ഹൈദ്രബാദ് വെടിവെപ്പ് വ്യാജമായി നടത്തിയാതാണെന്നും സജ്ജനാർ IPS നെതിരെ ipc 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കാൻ നിര്ദേശിക്കണമെന്നും, സജ്ജനാറിനെ ഉൾപ്പെടെ വ്യാജ ഏറ്റുമുട്ടലിൽ പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും അടിയന്ത്രമായി സസ്പെന്റ് ചെയ്യാനും ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകർ സുപ്രീംകോടതിയിൽ പൊതുതാപര്യ ഹർജ്ജി നൽകി.

കമ്മീഷണർ സജ്ജനാർ മുൻപും എൻകൗണ്ടർ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയ ആളാണെന്നും, പൊതുജനങ്ങളുടെ വികാരങ്ങളെയും പൊതുബോധത്തെയും തൃപ്തിപ്പെടുത്താനോ അല്ലെങ്കിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാനോ ആണ് സജ്ജനാർ 4 പ്രതികളെയും കൊന്നതെന്നും ഹർജ്ജിയിൽ ആരോപിക്കുന്നു.

റേപ്പിസ്റ്റുകളെ കൊന്ന് ഹീറോകളെ ആയി മാറിയിരിക്കുകയാണ് പ്രതിസ്ഥാനത്തുള്ള പോലീസുകാർ. സൈബറാബാദ് പോലീസ് കമ്മീഷണർ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ നിന്നും അദ്ദേഹത്തിനോ പോലീസ് ടീമിനോ 4 പ്രതികളെ കൊന്നതിൽ യാതൊരുവിധ പരിഭവവും ഇല്ലാ എന്നത് വ്യക്തമാണ്.

വലിയ എന്തോ കാര്യം നേടിയതുപോലെയുള്ള ഒരു ശരീര ഭാഷയായിരുന്നു കമ്മീഷണറുടേത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ടീമിനും പൊതുജനങ്ങളുടെ വലിയരീതിയിലുള്ള കയ്യടിയും, ആദരവാണ് ലഭിക്കുന്നതും പത്രസമ്മേളന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പൊതുജനങ്ങൾ കമ്മീഷണർക്ക് പുഷ്പഹാരങ്ങൾ സമർപ്പിക്കുന്നതും, പുഷ്‌പവൃഷ്‌ടി നടത്തുന്നതും കാണാമായിരുന്നു. ഇത്തരം പ്രവൃത്തികൾ അനുവദിക്കുകയാണെങ്കിൽ പിന്നെ നമ്മൾ പരിഷ്കൃത സമൂഹമാണെന്നോ, നിയമവാഴ്ചയുള്ള നാടാണെന്നോ പറയാനാകില്ലെന്നും ഹർജ്ജിയിൽ ചൂണ്ടികാണിക്കുന്നു.

പ്രതികൾ പോലീസ് ഉദ്യോഗസ്ഥരായതിനാൽ, തെളിവുകൾ നശിപ്പിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുള്ളതിനാൽ കമ്മീഷൻറെ ഉൾപ്പെടെ വ്യാജ ഏറ്റുമുട്ടലിൽ പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും സ്വതന്ത്രമായ ഒരു സിബിഐ, സിഐഡി,എസ്ഐടി അന്വേഷണം തീരുന്നതുവരെ ജോലിയിൽ നിന്നും അടിയന്തരമായി മാറ്റി നിർത്തണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെടുന്നു.

പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ട കൊല്ലപ്പെടുന്നതിനും എത്രയോ മുൻപ് മകളെ കാണാനില്ല എന്ന് പറഞ്ഞു പിതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പോലീസ് അന്വേഷിക്കുകയോ , യാതൊരു നടപടിയും എടുക്കുകയോ ചെയ്തില്ല എന്നുമാത്രമല്ല “നിങ്ങളുടെ മകൾ ആരുടെയെങ്കിലും കൂടെ പോയതായിരിക്കും” എന്ന അങ്ങേയറ്റത്തെ ഹീനമായ അപമാനകരമായ മറുപടിയായിരുന്നു പോലീസ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന് നൽകിയത്. എന്നാൽ തുടർന്ന് മീഡിയയിലൂടെ ഉൾപ്പെടെ വ്യാപകമായ പൊതുജന പ്രതിഷേധം ഉയർന്നുവന്നപ്പോൾ ജനശ്രദ്ധ മാറ്റാൻവേണ്ടി പോലീസ് 24 മണിക്കൂറിനുള്ളിൽ 4 പ്രതികളെ അറസ്റ്റ് ചെയ്തു എന്ന് പ്രഖ്യാപിക്കുകയും അവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യിപ്പിക്കുകയും തുടർന്നകസ്റ്റഡിയിൽ മേടിച്ച് വെളുപ്പാൻകാലത്ത് കൊണ്ടുപോയി നിയമ പ്രക്രിയയിലൊന്നുമില്ലാതെ പോലീസ് വധശിക്ഷ നടപ്പിലാകുകയുമായിരുന്നു എന്നും ഹർജ്ജിയിൽ പറയുന്നു.

തെലുങ്കാനയിൽ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തിലെ പോലീസുകാർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ എത്തുന്ന നാലാമത്തെ ഹർജ്ജിയാണിത്.

അഭിഭാഷകനായ എം എൽ ശർമയും പോലീസുകാർക്കെതിരെയും, പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിനെ പിന്തുണച്ച ജയാ ബച്ചനെതിരെയും, ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജ്ജി നൽകിയിട്ടുണ്ട്.

സുപ്രീംകോടതി 2014 പുറപ്പെടുവിച്ച എൻകൗണ്ടർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും, പോലീസുകാർക്കെതിരെ കർശന നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരായ ജി എസ് മണി, പ്രദീപ് കുമാർ യാദവ് എന്നിവർ നേരത്തെ മറ്റൊരു ഹർജ്ജി സുപ്രീംകോടതിൽ സമർപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button