Latest NewsIndiaNews

മൊബൈല്‍ നിരക്ക് വര്‍ദ്ധനയ്‌ക്കെതിരെ ലോക്സഭയില്‍ കൊടിക്കുന്നിൽ സുരേഷ്

ന്യൂഡല്‍ഹി: മൊബൈല്‍ സേവനങ്ങളുടെ നിരക്ക് കുത്തനെ ഉയര്‍ത്തിയതിനെതിരെ ലോക്സഭയിൽ കൊടിക്കുന്നില്‍ സുരേഷ് എം.പി. നിരക്ക് ഉയര്‍ത്തിയ മൊബൈല്‍ സേവന ദാതാക്കളുടെ നടപടി അങ്ങേയറ്റം ജനദ്രോഹപരമാണെന്ന് അദ്ദേഹം ശൂന്യവേളയില്‍ പറയുകയുണ്ടായി. ബി.ജെ.പി സര്‍ക്കാരിന്റെ കുറ്റകരമായ മൗനം, കോര്‍പ്പറേറ്റ് അനുകൂല, ജനവിരുദ്ധ രാഷ്ട്ര കുത്തകള്‍ക്ക് സ്തുതി പാടുന്ന സര്‍ക്കാരിന്റെ നയങ്ങളെയാണ് തുറന്നു കാട്ടുന്നതെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് മൈബൈല്‍ കോള്‍ നിരക്ക് വര്‍ദ്ധനവ് പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം, ജനങ്ങള്‍ വിലക്കയറ്റം മൂലം നിത്യോപയോഗ വസ്തുക്കള്‍ പോലും ഒഴിവാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button