Latest NewsUAENewsGulf

ഉറങ്ങുന്ന സ്ഥലം സംബന്ധിച്ച് തര്‍ക്കം : സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ദുബായില്‍ പ്രവാസിയ്ക്ക് ശിക്ഷ വിധിച്ചു

ദുബായ് : ഉറങ്ങുന്ന സ്ഥലം സംബന്ധിച്ച് തര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ദുബായില്‍ പ്രവാസിയ്ക്ക് വധശിക്ഷ വിധിച്ചു. കേസില്‍ ദുബായ് പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയ്ക്ക് മൂന്നു വര്‍ഷം തടവും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തലുമാണ് ശിക്ഷ. ഇതോടൊപ്പം 300,000 ദിര്‍ഹം പിഴയും അടയ്ക്കണം. യാര്‍ഡില്‍ ഇവര്‍ കിടക്കുന്ന സ്ഥലത്തിന്റെ പേരിലുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മദ്യലഹരിയിലാണ് പ്രതി കൃത്യം ചെയ്തത് എന്നാണ് കോടതി രേഖകള്‍ പറയുന്നത്. കൊല്ലപ്പെട്ട വ്യക്തിയുടെ ശരീരത്തില്‍ നിറയെ അടിയേറ്റതിന്റെ ക്ഷതമുണ്ടെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഈ മര്‍ദനമാണ് മരണത്തിന് കാരണമായതും.

Read Also : ഫേസ്ബുക്കില്‍ പ്രവാചക നിന്ദ: പ്രവാസി യുവാവിന് ശിക്ഷ

ഓഗസ്റ്റ് 18ന് അല്‍ ഖുസ് വ്യവസായ മേഖലയ്ക്ക് സമീപത്തെ ഒരു മാളിന് പിന്നിലുള്ള യാര്‍ഡിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഞങ്ങള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും സെക്യൂരിറ്റിയോട് സംസാരിക്കുകയും ചെയ്തു. രാവിലെ ഒരു കാറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു’-പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റിന് കൈമാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button