Latest NewsNewsIndia

പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ ഇനി മരുമക്കൾ കുടുങ്ങും

ന്യൂഡല്‍ഹി: പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ മരുമക്കള്‍ക്കെതിരേ കേസെടുക്കാന്‍ അനുവദിക്കുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൂചന. മുതിര്‍ന്നവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന 2007-ലെ വയോജന സംരക്ഷണനിയമം ഭേദഗതി ചെയ്യുന്ന കരടുബില്‍ പാര്‍ലമെന്റില്‍ വൈകാതെ അവതരിപ്പിക്കും നിയമം ലംഘിക്കുന്നവര്‍ കുറഞ്ഞത് 5000 രൂപ പിഴയൊടുക്കുകയോ അല്ലെങ്കില്‍ മൂന്നുമാസം ജയില്‍ശിക്ഷ അനുഭവിക്കുകയോ വേണം.  നഷ്ടപരിഹാരമായി 10,000 രൂപ വരെ ഈടാക്കാനുള്ള നിര്‍ദേശം ഭേദഗതി നിയമത്തില്‍ എടുത്തുകളയുകയും പകരം കൂടുതല്‍ വരുമാനമുള്ളര്‍ കൂടുതല്‍ തുക നല്‍കണമെന്നും നിർദേശം നൽകി.

Read also: ജ്യോതിഷിയുടെ പ്രവചനം: മുത്തശ്ശി ഏഴുദിവസം പ്രായമായ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്നു

എണ്‍പതിനു മുകളില്‍ പ്രായക്കാരാണ് മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിനല്‍കുന്നതെങ്കില്‍ ആ അപേക്ഷയ്ക്ക് മുന്‍ഗണന നല്‍കണം. എല്ലാ പോലീസ് സ്റ്റേഷനുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്കായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. അല്ലെങ്കില്‍ ജില്ലാതലത്തില്‍ പ്രത്യേക പോലീസ് യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.

shortlink

Post Your Comments


Back to top button