Latest NewsNewsInternational

മുന്നില്‍ പുള്ളിപ്പുലി, എന്തുചെയ്യണമെന്നറിയാതെ നിന്ന കുഞ്ഞ് കൃഷ്ണമൃഗത്തിന് ഒടുവില്‍ സംഭവിച്ചത് -വീഡിയോ

കേപ്ടൗണ്‍: ശത്രുവിനെ കണ്ടാലും എതിരാളികളെ കണ്ടാലും ഓടിപ്പോവുകയെന്നതാണ് കൃഷ്ണമൃഗത്തിന്റെ സ്വഭാവം. എന്നാല്‍ തൊട്ടുമുന്നിലെത്തിയ പുള്ളിപ്പുലിയില്‍ നിന്നും എന്തുചെയ്യണമെന്നറിയാതെ ഒരു കുഞ്ഞ് കൃഷ്ണമൃഗം. രക്ഷപ്പെടാന്‍ തന്നെയാണ് ആദ്യം ശ്രമിച്ചത്. അതിനായി പലവഴികളും നോക്കി. ഒടുവില്‍ ആദ്യതവണ ഓടിരക്ഷപ്പെട്ടു. പക്ഷേ, മണിക്കൂറുകള്‍ക്കകം പുള്ളിപ്പുലി പിടികൂടി.
പുള്ളിപ്പുലിയോട് ഒന്നു മുട്ടിനോക്കാനായിരുന്നു കൃഷ്ണമൃഗത്തിന്റെ തീരുമാനം. വീഡിയോയുടെ ആദ്യനിമിഷങ്ങള്‍ രസകരമാണെങ്കിലും അവസാനം പുള്ളിപ്പുലി കൃഷ്ണമൃഗത്തെ കീഴ്‌പ്പെടുത്തി. അനായാസമായി ഇതിനെ കടിച്ചുകൊണ്ടുപോവുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ക്രഗര്‍ ദേശീയ പാര്‍ക്കില്‍ നിന്ന് ആന്‍ഡ്രേ ഫൂരിയാണ് ഈ വീഡിയോ പകര്‍ത്തിയത്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button