Latest NewsNewsIndia

നീതി എന്നത് പ്രതികാരമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമെന്നാണ് വിലയിരുത്തല്‍

ജോധ്പൂര്‍: നീതി എന്നത് പ്രതികാരമല്ല. നീതി പ്രതികാരമായാല്‍ അതിന്റെ സ്വഭാവം മാറുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ. ജോധ്പൂരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമെന്നാണ് വിലയിരുത്തല്‍. നീതി എന്നത് തത്ക്ഷണം ലഭിക്കുന്ന കാര്യമല്ല. നീതി പ്രതികാരമായാല്‍ അതിന്റെ ഗുണം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: തെലങ്കാനയിൽ കൊല്ലപ്പെട്ട നാല് പ്രതികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവർ, കഠിനാധ്വാനികളായ ഇവർ സമ്പാദിച്ച പൈസ ചിലവാക്കിയത് മദ്യത്തിനും ആർഭാടത്തിനും

കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതികഠിനമായ വേദനയിലൂടെയും മാനസിക സംഘര്‍ഷത്തിലുടെയുമാണ് രാജ്യത്തെ സ്ത്രീകള്‍ കടന്നു പോകുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button