Latest NewsNewsIndia

മദര്‍ തെരേസയ്ക്കൊപ്പം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് ശിക്ഷ വിധിച്ചു

ലണ്ടന്‍ : മദര്‍ തെരേസയുടെ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. ബ്രിട്ടണില്‍ 61കാരനായ കോയിന്‍ പയ്നെയെയാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 1990 കളില്‍ കൊല്‍ക്കത്തയില്‍ മദര്‍ തെരേസയ്ക്കൊപ്പം പ്രവര്‍ത്തിക്കുകയും ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്ന മാര്‍ക്ക് ബ്ലൂം ഫീല്‍ഡെന്ന സാമൂഹ്യപ്രവര്‍ത്തകനെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

Also read : ഭാര്യയുടെ ചികിത്സ ചിലവ് താങ്ങാനാകുന്നില്ല : ഭർത്താവ് ചെയ്തത് കൊടും ക്രൂരത

ബ്രിട്ടണിലെ ഒരു പബ്ബില്‍ വച്ച് തന്‍റെ കാമുകിയുടെ ശരീരത്തില്‍ ബിയര്‍ ബോട്ടില്‍ ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിനും, കൊലപാതകത്തിനും കാരണമായത്. ആയോധനകലകളില്‍ വിദഗ്ധനായ പയ്നെ,  ഇയാളെ പബ്ബില്‍ നിന്ന് കഴുത്തില്‍പ്പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി തല കോണ്‍ക്രീറ്റ് പ്രതലത്തില്‍ ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ബ്ലൂംഫീല്‍ഡിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button