Latest NewsCricketNews

കളിയാക്കലുകള്‍ പന്ത് കേൾക്കണം; ധോണിമാരെ എപ്പോഴും ലഭിക്കില്ലെന്നും ഗാംഗുലി

കൊല്‍ക്കത്ത: മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച വിരാട് കോഹ്‌ലിക്ക് മറുപടിയുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പന്ത് ഒരു അവസരം നഷ്ടപ്പെടുത്തുമ്പോള്‍ സ്റ്റേഡിയത്തിലെ ആളുകള്‍ ധോണിയുടെ പേര് വിളിച്ച് കളിയാക്കരുതെന്നും അത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നും കോഹ്ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായി കോഹ്‌ലിയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ പന്ത് ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നുപോട്ടെ എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ഗാംഗുലി പറഞ്ഞത്.

Read also: മ​ത്സ​ര​ത്തി​നി​ടെ വിരാട് കോഹ്‌ലിയുടെ നോ​ട്ട്ബു​ക്ക് സെ​ലി​ബ്രേ​ഷ​ന്‍; ഒരു മധുരപ്രതികാരത്തിന്റെ കഥ വെളിപ്പെടുത്തി താരം

എല്ലാവരും ആലോചിക്കേണ്ട ഒരു കാര്യമുണ്ട്, എപ്പോഴും നമുക്ക് എം.എസ് ധോണിമാരെ ലഭിക്കില്ല. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന അപൂര്‍വ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button