Latest NewsNewsIndia

ജാർഖണ്ഡ്‌ ഉപതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടം ആരംഭിച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ജംഷഡ്പൂരിലെ കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലകളിലെ 20 നിയമ സഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപ തെരഞ്ഞെടുപ്പിനായി 6,066 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 18 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വൈകീട്ട് മൂന്ന് മണിക്ക് അവസാനിക്കും. ബാക്കി രണ്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് അഞ്ച് മണിക്കാണ് അവസാനിക്കുക.

തെരഞ്ഞെടുപ്പ് സമാധനപരമായി നടത്താനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധന നില തകരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അനൂപ് ബർത്രേ വ്യക്തമാക്കി. മാവോയിസ്റ്റ് ഭീകര ബാധിത പ്രദേശങ്ങളില്‍ സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് , സ്പീക്കര്‍ ദിനേഷ് ഒരാവോണ്‍, ബിജെപി സംസ്ഥാന യൂണിറ്റ് മേധാവി ലക്ഷമണ്‍ ഗുലിയ എന്നിവരാണ് രണ്ടം ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍. 48 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാകാവകാശം വിനിയോഗിക്കുക.

ALSO READ: ‘ബിജെപിയുടെ സഖ്യ കക്ഷി എന്ന നിലയില്‍ വോട്ട് വാങ്ങി ജനങ്ങളെ വഞ്ചിച്ചു’-ശിവസേനയ്‌ക്കെതിരെ പ്രതിഷേധം ശക്തം,ഭിവണ്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ സഖ്യ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

നവംബര്‍ 30 നായിരുന്നു ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഡിസംബര്‍ 12 ന് മൂന്നാം ഘട്ട ഉപതെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ 20 ന് തെരഞ്ഞെടുപ്പ് അവസാനിക്കും. 23 നാണ് ഫലം പ്രഖ്യാപിക്കുക. അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button