Latest NewsLife StyleSex & Relationships

സെക്‌സിന് ഏറ്റവും പറ്റിയ സമയം : പുതിയ റിപ്പോര്‍ട്ട്

സെക്‌സിന് ഏറ്റവും പറ്റിയ സമയം : പുതിയ റിപ്പോര്‍ട്ട്

സെക്‌സ് ചെയ്യാന്‍ ഏറ്റവും മികച്ച സമയം എപ്പോഴാണ് എന്നതിനെ കുറിച്ചറിയാന്‍ പലര്‍ക്കും താല്പര്യം കാണും. ഹോര്‍മോണ്‍ വിദഗ്ധ അലിസ വിറ്റി പറയുന്നത് എന്താണെന്ന് അറിയേണ്ടേ..?

സെക്‌സിന് ഏറ്റവും മികച്ച സമയം അതിരാവിലെയും ഉച്ചയ്ക്ക് മൂന്ന് മണിക്കുമാണെന്നുമാണ് ഹോര്‍മോണ്‍ വിദഗ്ധ അലിസ വിറ്റി പറയുന്നത്. അതിരാവിലെയുള്ള ലൈംഗിക ബന്ധം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണകരമാണെന്നാണ് അലിസ വിറ്റി അഭിപ്രായപ്പെടുന്നത്.

‘രാവിലെ നമ്മുടെ ഹോര്‍മോണുകള്‍ വളരെയധികം ആക്ടീവ് ആയിരിക്കും.പങ്കാളിയുമായുള്ള വൈകാരിക ബന്ധം ഉറപ്പിക്കാനും അതുപോലെ തന്നെ സമ്മര്‍ദ്ദം, ഉത്കണ്ഠ പോലുള്ള വിഷമതകള്‍ കുറയ്ക്കാനുമെല്ലാം അതിരാവിലെയുള്ള സെക്‌സ് ഒരുപോലെ സഹായിക്കുന്നുണ്ട് – അലിസ വിറ്റി പറയുന്നു.

വിഷാദ രോഗം ഒരു പരിധി വരെ കുറയ്ക്കാന്‍ രാവിലെയുള്ള ‘സെക്സ്’ ഉപകാരപ്രദമാണെന്നാണ് അവര്‍ പറയുന്നത്. പങ്കാളിയുമായുള്ള ആത്മബന്ധം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ്, അതിരാവിലെയുള്ള സെക്സ്. ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നേരത്തേ നടന്നിട്ടുണ്ടെന്നും അലിസ പറയുന്നു.

അതിരാവിലെ മാത്രമല്ല ഉച്ചയ്ക്ക് 3 മണിക്കുള്ള സെക്‌സും ആരോഗ്യത്തിന് മികച്ചതാണെന്നാണ് അലിസ പറയുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മതിയായ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉള്ളപ്പോഴാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ഊര്‍ജ്ജം കിട്ടുന്നതെന്ന് അലിസ പറഞ്ഞു. വുമണ്‍കോഡ് എന്ന പുസ്തകത്തിലും അലിസ വിറ്റി ഇക്കാര്യം പറയുന്നുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close